Monday, December 8, 2008

മരീചികകള്‍ കുശുകുശുക്കുന്നതു
"സ്നേഹത്തിന്റെ ഒരു കടല്‍,
ഒരു കുന്നോളം സ്നേഹം",
നീ എനിക്കു നല്‍കിയപ്രണയമേലങ്കികളുടെ മേല്‍തിളങ്ങി നിന്ന നക്ഷത്രകുടുക്കുകള്‍!।
ഉപമകളും,ഉല്‍പ്രേക്ഷകളും
പടിയിറങ്ങിയകന്നപ്പോള്‍
‍അവശേഷിച്ചതു,
മരുഭൂവിന്റെ തരിശു മാത്രം।
മരീചികകള്‍ കുശുകുശുക്കുന്നതോ
നഷ്‌ടപ്രണയത്തിന്റെകടംങ്കഥകള്‍।

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)