കണ്ണിനറ്റം നനയുന്നതെന്തെ?
കരളിനറ്റം പുകയുന്നതെന്തെ?
കണ്ഠനാളത്തിലൊരു തേങ്ങല്‍
തളം കെട്ടി തങ്ങുന്നതെന്തെ?
കണ്ടില്ല്ല നാമിതുവരേ.
കേട്ടില്ല, നേരിട്ടു് ചുണ്ടിടയില്‍
നിന്നൂര്‍ന്ന വക്കൊന്നുമിതുവരേ.
എങ്കിലും,
കൈമാറിയനവധി ആശയങ്ങളീ-
ജലകചില്ലിലെഴുതി പതിപ്പിച്ചു്.
വിശാലവാനമതില്‍ ചിതറി പരന്ന
താരക പ്രഭ പേലെ തെളിഞ്ഞും
ചിലതൊട്ടു തെളിയാതെയും
ചിരിതൂകിയിരുന്നല്ലൊ നിത്യ-
മീവഴി ഞാനെത്തുകില്‍!
ഇനിയമാവാസിയല്‍പ്പനാള്‍!
ഇരുട്ടിന്‍ വേലിയേറ്റമിറങ്ങി
പിന്‍ മാറുമ്പോളെത്തുമീ-
വഴി ഞാന്‍ കൂട്ടരെ.
അതുവരേ..
മറക്കാതിരിക്കുക.
ഈ പഥികനേയും.