നിലാവിറങ്ങിയെപ്പോഴേ മറഞ്ഞു,
നിരന്നില്ല നീളെ പുലരിതന്‍
കിരണമീമുറ്റമിതിലും.
പരന്നിരിപ്പിപ്പൊഴുമിരുട്ടിന്‍
നേര്‍ത്ത കരിമ്പടം.
ഒട്ടൊച്ചനിര്‍ത്തിയിരിപ്പൂ
കരഞ്ഞാര്‍ത്ത
ചീവിടിന്‍ കൂട്ടങ്ങള്‍
കാതോര്‍ത്തു കേള്‍ക്കയാവാം
നിന്‍ മൌന പ്രര്‍ഥനാമന്ത്രം.
“ഒരു പുലരികൂടിയാകൊമ്പിലുയരമിരുന്നു
ഉയിരിനുണ്മയറിയുവാന്‍ കൊതിച്ചെങ്കിലും,
ഇറുത്തെടുത്തന്നെയെറിഞ്ഞിതാരോ
ഈ കല്‍തറയിലേക്കു നിര്‍ദ്ദയം.
““കരഞ്ഞാര്‍ത്തു കണ്ണീര്‍
വാര്‍ത്തീടുവാനാവില്ലെന്‍
സങ്കടമിന്നു ഞാനരോടു പറയേണ്ടു?
“കേള്‍ക്ക നീ,
കാതുകളില്ലാത്ത
നീയല്ലതാരു കേല്‍ക്കുവാന്‍?
കാണ്‍ക നീ,
കണ്ണുകളിലില്ലാത്ത
നീയല്ലതാരു കാണുവാന്‍?
“കല്ലാണെങ്കിലും,
കാണാതിരിക്കുമോ
കരുണ നിന്നുള്ളിലും,
ഈ കുളിരൂര്‍ന്ന്മറഞ്ഞതിന്‍
പിന്നാലെയെത്തും
രൌദ്ര രശ്മിതന്‍ തീയ്യാട്ടമപ്പോള്‍
കരിഞ്ഞീടുമെന്‍ അഴകുള്ളരിതളുകള്‍.,
കാലടിപ്പെട്ടമര്‍ന്നിടുമെന്നിളമിതളുകള്‍.
നീയിതിനയോ ഏകി
ഈ സുന്ദര ധവള
വസ്ത്രാഞ്ചലമെനിക്കായ്.
ഇതെന്‍ പരിഭവമല്ലെന്‍
പ്രാര്‍ഥന,
നിന്‍ പടിവാതിലിനിപ്പുറം“.
ഭൂതകാലക്കുളിര്‍ ന്റെ"പ്രാര്‍ത്ഥന" ക്കു
Thursday, January 10, 2008
"രാധയോടു മാത്രം പറയട്ടെ."എന്ന കവിതക്കു
മൌനാനുരാഗത്തിന്‍
മധുരഗീഥങ്ങളാല്‍
രാധയവളുടെ
മനമതിലലിയാന്‍
കൊതികൊള്ളുമാ
മനമീ വരികളില്‍
നിറവായി
നിഴലിടുന്നുണ്ടുനിശ്ചയം.
വഴിയകന്നു പോയവളതെങ്കിലും,
മനമകലാതലിയുന്നവള്‍ നിഴലിലും!
ചേര്‍ത്തണക്ക നെഞ്ചൊടുള്ളിലെഴും
പ്രണയമൊരിറ്റൂംചോരാതെ.
രാധയവളണയും
നിന്‍ രാഗമവളറിയും
അമാന്തമേതുമില്ലാതെ.
കാവലാന്‍ ന്റെ"രാധയോടു മാത്രം പറയട്ടെ." എന്ന കവിതക്കു
മധുരഗീഥങ്ങളാല്‍
രാധയവളുടെ
മനമതിലലിയാന്‍
കൊതികൊള്ളുമാ
മനമീ വരികളില്‍
നിറവായി
നിഴലിടുന്നുണ്ടുനിശ്ചയം.
വഴിയകന്നു പോയവളതെങ്കിലും,
മനമകലാതലിയുന്നവള്‍ നിഴലിലും!
ചേര്‍ത്തണക്ക നെഞ്ചൊടുള്ളിലെഴും
പ്രണയമൊരിറ്റൂംചോരാതെ.
രാധയവളണയും
നിന്‍ രാഗമവളറിയും
അമാന്തമേതുമില്ലാതെ.
കാവലാന്‍ ന്റെ"രാധയോടു മാത്രം പറയട്ടെ." എന്ന കവിതക്കു
പൈങ്ങോടന്‍സ് പടംസ് എന്ന ബ്ലൊഗിലെ "കണ്ണുംനട്ട്"എന്ന പോസ്റ്റിനു
പവനുരുക്കിയൊഴിച്ചവാനമതിനു-
ക്കീഴെക്കടലിലൊരു ചെറുതോണിയില്‍,
ഇര കോര്‍ത്ത ഇഴയറ്റം,
അതാഴത്തിലാഴ്ത്തി നീ
കാത്തിരിപ്പതേതു പൊന്മീനിനേ?
ഇരതേടിയെത്തുമാ ഇര,
നിന്‍ ഇരകൊത്തി
നിന്‍ ഇരയാവുമെന്നതതിന്‍ തലവര.
ഒരു നേരമോര്‍ക്കുകില്‍ നാമും,
പലരായിട്ട,
ചൂണ്ടകളതിലിട്ടഇരകളില്‍
അനുദിനം കൊത്തുന്നു.
വിഴുങ്ങുന്നു ഉയിരൊടുങ്ങാന്‍
അറിയാതെ ഇരകളതു
ഇരകളായി നമ്മളും.
പൈങ്ങോടന്‍സ് പടംസ് എന്ന ബ്ലൊഗിലെ "കണ്ണുംനട്ട്"എന്ന പോസ്റ്റിനു
ക്കീഴെക്കടലിലൊരു ചെറുതോണിയില്‍,
ഇര കോര്‍ത്ത ഇഴയറ്റം,
അതാഴത്തിലാഴ്ത്തി നീ
കാത്തിരിപ്പതേതു പൊന്മീനിനേ?
ഇരതേടിയെത്തുമാ ഇര,
നിന്‍ ഇരകൊത്തി
നിന്‍ ഇരയാവുമെന്നതതിന്‍ തലവര.
ഒരു നേരമോര്‍ക്കുകില്‍ നാമും,
പലരായിട്ട,
ചൂണ്ടകളതിലിട്ടഇരകളില്‍
അനുദിനം കൊത്തുന്നു.
വിഴുങ്ങുന്നു ഉയിരൊടുങ്ങാന്‍
അറിയാതെ ഇരകളതു
ഇരകളായി നമ്മളും.
പൈങ്ങോടന്‍സ് പടംസ് എന്ന ബ്ലൊഗിലെ "കണ്ണുംനട്ട്"എന്ന പോസ്റ്റിനു
Subscribe to:
Posts (Atom)
Malayalam Type
Type in Malayalam (Press Ctrl+g to toggle between English and Malayalam)