നീട്ടി വെച്ചിടാം നിനക്കീ പുഷ്പോപഹാരം
എന്‍ പ്രേമകുടീരത്തിലിനിയന്ത്യമായ് ,
വിറയാര്‍ന്നിടാത്ത വിരല്‍ തുമ്പാല്‍
നുള്ളിയിടാമൊരു പിടി മണ്ണുമതിന്‍മുകള്‍।
പിന്തിരിഞ്ഞു നോക്കാതെ നടക്കാംമിനി,
എത്തുകില്ലീ വഴിയെന്നു ശപഥവും ചൊല്ലിടാം,
ഞാനിരിക്കണമീ ലോകവാഴ്ച്ചയിലതൊന്നലൊന്നു
മാത്രമെന്‍ ശ്വാസ നാളങ്ങള്‍ കിതക്കട്ടെ।
തുടിക്കില്ലിനിയൊരുനാളുമൊരല്‍പ്പ
പ്രണയവുമിനിയീ മൃത ധമനിയിലുമെന്‍
ഹൃത്തിലും,വെറുതെ വര്‍ത്തിക്കുമീ
മസ്തിഷ്ക്കത്തിലും।
കാഴ്ച്ചകളിനി നിറരഹിതം.
എനിക്കതും ഉപകാരം
അതല്ലെങ്കില്‍ നിനവിലെത്തും ,
നിന്‍ രൂപമെന്നെ നോവിച്ചീടുവാന്‍।
സ്വരങ്ങളിനിയീണമേതെന്നറിയാതെയുഴല-
ണമല്ലെങ്കില്‍ എന്‍ മനമതു നീയെന്നൊര്‍ത്തു
കാതോര്‍ക്കും।
വേണ്ട രാഗങ്ങളും,
രാഗാനുരാഗവും,
രാവും,രാപ്പാടിയും,
നീലവിഹായസ്സുമതില്‍
നീളെ വിതാനിച്ച നക്ഷ്ത്ര
തോരണങ്ങളും,
നിന്നെയൊര്‍മ്മിപ്പിക്കുവതൊന്നുമിനി വേണ്ട!
അന്ധനാവാം ഞാനിനി,മൂകനും
മൃതദേഹമിതല്ലെങ്കിലിനിയെന്തായിടാന്‍ ?
1 comment:
((((((ഠോ)))))))) (തേങ്ങ!)
ഹോ ഈ വരികള്‍ മുമ്പേ കിട്ടിയിരുന്നെങ്കില്‍ ഉപകാരപ്പെട്ടിരുന്നെനെ! ഇങ്ങനെയൊക്കെ മനസ്സിലുണ്ടായിരുന്നു, പക്ഷെ അതൊന്നും ഇതുപോലെ കവിതയായി പിറന്നില്ല..! എന്തായാലും നന്നായിട്ടുണ്ട് നീ എഴുത്......
Post a Comment