നക്ഷ്ത്രത്തെ തിരഞ്ഞു ചെന്നപ്പോള്‍
കണ്ടെടുക്കനായതു
അനന്തതയുടെ മുഖപടത്തില്‍ നിന്നും
ചൂഴ്ന്നെടുക്കപെട്ട
അന്ധകാരത്തിന്റെ കണ്കുഴിമാത്രം।
വേദനക്കു മറുമരുന്നു തേടിവന്നപ്പോള്‍
കുറിച്ചു തന്നതു
വേര്‍പാടിന്റെ കടും കഷായം!
കുടിച്ചിറക്കാന്‍ വാ തുറന്നപ്പോള്‍
നാവിലേക്കിട്ടു തന്നതു
വെറുപ്പിന്റെ ഗുളികകളും!
നിഴലിനകത്തു നിറമുണ്ടെന്നു കരുതി
നിലം മാന്തിയപ്പോള്‍
കൈയ്യില്‍ തടഞ്ഞതു
നിറമില്ലാത്ത കുറെ ഓര്‍മ്മകള്‍ മാത്രം।
തിരിച്ചും മറിച്ചും നോക്കിയപ്പോള്‍
വലിച്ചെറിയാന്‍ ആവശ്യപെട്ടതും നീ തന്നെ।
നക്ഷ്ത്രങ്ങളുടെ തിളക്കം കാലഹരണപെട്ട
സത്യമാണെന്ന്പറഞ്ഞപ്പോഴും
നീ ചിരിച്ചതേ ഉള്ളൂ।
പനികിടക്ക
മരീചികകള്‍ അടരാടുന്ന
മരുഭൂവാണെന്നു
ഞാന്‍ തിരിച്ചറിയുന്നത് അന്നാണു।
5 comments:
നന്നായിട്ടുണ്ട്.
ആശംസകള്‍.
നക്ഷ്ത്രത്തെ തിരഞ്ഞു ചെന്നപ്പോള്‍
കണ്ടെടുക്കനായതു
അനന്തതയുടെ മുഖപടത്തില്‍ നിന്നും
ചൂഴ്ന്നെടുക്കപെട്ട
അന്ധകാരത്തിന്റെ കണ്കുഴിമാത്രം।
മനോഹരമായിരിക്കുന്നു. ആശംസകള്‍.
ഇമെയിലില്‍ വായിച്ചുപ്പോ കമന്റണമെന്ന് തോന്നി, ഇങ്ങോട്ട് പോന്നൂ. നന്നായിട്ടുണ്ട് - നീ അടുത്തായി എഴുതിയ കവിതകളില്‍ എനിക്ക് ഏറ്റവും ഇഷ്ടായത്.നന്ദി.
വളരെ നന്നായിരിക്കുന്നു.ആശയങ്ങളുടേയും ചിന്തകളുടേയും ചുഴികളില്‍ പൊങ്ങിത്താഴുമ്പോള്‍
മനസ്സിനെ എടുത്തെറിയുന്നതുപോലെ...
മനസ്സിരുത്തി വായിച്ചാല്‍ ഒരു വൈക്കോല്‍ തുറുവെങ്കിലും കയ്യില്‍ തടയുമായിരിക്കും.
ചിത്രകാരന്റെ വിഹ്വലമായ മനസ്സ് വീട്ടില്‍ ഭദ്രമായി
സൂക്ഷിച്ചുവച്ചതിനുശേഷം വീണ്ടും
വന്നു വായിച്ചുനോക്കാം :)
സസ്നേഹം...
നന്നായിരിക്കുന്നു ഈ തിരിച്ചറിവുകള്‍
Post a Comment