Wednesday, December 3, 2008

പതിനഞ്ചാം വിവാഹ വാര്‍ഷീകം.

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിമൂന്നു ഡിസംബര്‍ അഞ്ചാം തിയ്യതി.

നാടേറെ കണ്ട ഞാനും,ഒന്നും തിരിയാത്ത ഒരു പൊട്ടിപെണ്ണും ഒന്നായതു അന്നായിരുന്നു!അതെ ഇന്നേക്കു പതിഞ്ച് വര്‍ഷം മുന്‍പു! കാലം എത്രവേഗം നമ്മേ പിന്നിട്ട് പാഞുപോയി!

ജീവിതത്തിന്റെ പെരുവഴിയില്‍ താങ്ങും തണലും ഇല്ലാതെ ഉഴറി വീണപ്പോള്‍ ആ പൊട്ടി പെണ്ണായിരുന്നു,താങ്ങായും തണലായും നിന്നു ജീവിത കുതിരയുടെ കടിഞ്ഞാണ്‍ കയ്യിലെടുത്തു മുന്നോട്ട് നയിച്ചതു।

നാട്ടുമ്പുറകാരിയുടെ പരിമിതികളുടെ ചട്ടകൂട് തകര്‍ത്തു എത്ര വേഗമാണു അവളൊരു മികവുള്ള ഉദ്യോഗസ്ഥയായതു! അതില്‍ നിന്നും ഊര്‍ജജം സംഭരിച്ചു ഒരു സ്ഥാപനം കെട്ടിപടുത്തതു.

പോയ വഴികളിലെല്ലാം ചുവട് തെറ്റി പാഴ്കുഴിയിലേക്കു വീഴുംബോള്‍

എന്നെ കയ്പിടിച്ചുയര്‍ത്തി ആല്‍മധൈര്യം തന്നു നേര്‍വഴി കാട്ടി ഒരു കുടുംബം ഉണ്ടാക്കി തന്നതു।

നന്ദിയും കടപാടും എന്റെ കണ്ണില്‍ കണ്ണീരായി പൊടിയുകയാണു।

നിനക്കായി,എന്റെ പ്രിയഭാര്യയ്ക്കായി॥ഞങ്ങളുടെ വിവാഹത്തിന്റെ പതിനഞ്ചാം വാര്‍ഷികത്തിനായി॥ഇതിവിടെ കുറിക്കട്ടെ.

കണ്ട മാത്രയില്‍ കാമിനിയായി
കാര്യം പറഞ്ഞപ്പോള്‍ പ്രണയിനിയായി.
പരിണയം കഴിഞ്ഞപ്പോള്‍ പ്രിയതമയായി
സങ്കടത്തിലും,സന്തോഷത്തിലും,
സഹചാരിയായെന്റെ സഹധര്‍മ്മിണിയായി.
പരിഭവിക്കുംബോഴെന്‍റെ പ്രേമഭാജനമായി.
എന്റെ അരാധനയേറ്റുവാങ്ങുമെന്‍
ദേവിയായി,അമ്മയായി,അനിയത്തിയായി
അരോമലേ നീയെന്നൊടു
ചേര്‍ന്നിന്നാണ്ടു പതിനഞ്ചുതികയുന്നു!!
പകുത്തു തന്നില്ല നിറ സനേഹമെപ്പൊഴും,
നിനക്കു ഞാനായി, എങ്കിലും,
കണക്കു വെക്കാതെ നീയെനിക്കായൊഴിച്ചു
തന്നതെത്ര നിന്നുടെ സ്നേഹമധുരിമ.
നിത്യ നിദാന നിവ്രുത്തിക്കായി
ഞാനലഞ്ഞ ദിനരാത്രങ്ങളില്‍
നീയെനിക്കേകിയ തുണ മറക്കുവാന്‍
ഞാന്‍ മനുജല്ലാതിരിക്കണം.

കത്തിയാളും വെയിലിലും
കരഞ്ഞാര്‍ത്ത കര്‍ക്കിട പെരുമഴയിലും,
കുടയായി സ്വയം നീയെനിക്കായി.
ഞാനൊട്ടുമറിഞ്ഞില്ലായീയാത്രയിലെത്ര
ദൂരം നാം പിന്നിട്ടുവെന്നു.
ചാരെ നീയിരിക്കുംബോള്‍
ഞാനറിയുവതെങ്ങിനെ ദൂരവും
ദുരിതവും,പാരാവാര പരവേശങ്ങളും.
തിരിഞ്ഞു നോക്കേണ്ടെനിക്കൊട്ടും,
നിരന്നു നില്‍പ്പാണു മുന്നിലെന്‍
നിന്‍ മഹിമ നീല വിഹയസ്സുപോലെ.!
ജന്മമിതൊന്നു പോരായെന്‍
പ്രേമമതു നിനക്കായര്‍പ്പിക്കുവാന്‍.
പരം പൊരുളെനിക്കായി തരുകിലിനിയെത്ര
ജന്മവും,പ്രിയേ പ്രാര്‍ഥനയൊന്നു മാത്രം,
പാതി നീയായി തന്നെ വേണം,
പാദ പൂജയതന്റെതേറ്റുവാങ്ങുവാന്‍.

നിറയെ പൂത്ത പൂമരം പോലെ
നീയെന്നും മുന്നിലണിഞ്ഞു നിന്നിട്ടും,
കാറ്റിലിളകുമൊരു ചില്ലയില്‍
ഞാന്നു നിന്നാടിയ പൂത്തണല്‍
നിഴല്‍ തേടിയലഞ്ഞ
വാനരമാനസന്‍ ഞാന്‍.
വെളിച്ചം വര്‍ണ്ണമെന്നോ നിനച്ചു
ആളുമഗ്നിയെ കയ്യിലെടുത്തു ഞാനും,
വേദന തീപാത്രം നെഞ്ചിലീറക്കിവച്ചൊരു
നാളാ കളള വസന്തവും
കാറ്റിന്‍ ചിറകേറി ചിരിച്ചെങ്ങോ
മറഞ്ഞു.
നീലമേഘത്തിന്‍ നിഴല്‍
നിദാന്തമെന്‍ തണലായി
കൊതിച്ച നീര്‍തടാകം
ഞാന്‍,
പെയ്തൊഴിയാതെയെങ്ങൊ
പാഞ്ഞു പോയൊരു നാളാ
മേഘവും,
അപ്പോഴും,
നീ നിത്യവസന്തം
തഴുകിയ അഴകായി
പൂമരമായി
എന്നരികില്‍
ചിരിതൂകി നിന്നു.

മധ്യാഹ്ന്നമതു കഴിഞ്ഞു
സായന്തനത്തിലേക്കെറെയില്ലിനി
ദൂരവുമെന്നെ സത്യവും ഞാനറിയുന്നു.
കൈവിരല്‍ തുമ്പിലെന്റെ
കരുത്തായി,താങ്ങായിനിയുമീ
യാത്രയില്‍, നീ കൂടെയില്ലാതിരിക്കുമോ?
പെരുകും വഴികളനവധി
വന്നെന്‍ വഴിമുടക്കുംബോള്‍,
നീ തിരഞ്ഞു കാട്ടുക,
കൂട്ടു കാരിയിനിയുള്ളരാ വഴിയും.
കുരുന്നൊരുത്തി,
കുഞ്ഞായഭിരമിച്ചരികിലുണ്ടു
കുറുമ്പ് കാട്ടുമൊരു
കുസ്രുതികുട്ടനുമൊപ്പമുണ്ടു.
കയ്കോര്‍ത്തൊരുമിച്ചു
കാലമിതിലൂടെ മുന്നേറാം നമുക്ക്.
പകുത്തൊന്നിച്ചു പിന്നിട്ട,
പതിനഞ്ചാണ്ടിന്‍
നിറവിലെത്തുമോരോ
ദിനവും നമുക്കുനിയുത്സവം.

10 comments:

Manoj മനോജ് said...

“പോയ വഴികളിലെല്ലാം ചുവട് തെറ്റി പാഴ്കുഴിയിലേക്കു വീഴുംബോള്‍ എന്നെ കയ്പിടിച്ചുയര്‍ത്തി ആല്‍മധൈര്യം തന്നു നേര്‍വഴി കാട്ടി ഒരു കുടുംബം ഉണ്ടാക്കി തന്നതു।“
പരസ്പരം താങ്ങായും തണലായും ഇനിയും കാലങ്ങള്‍ നീങ്ങട്ടെ... ആശംസകള്‍..

ശ്രീവല്ലഭന്‍. said...

ആശംസകള്‍!

ആദര്‍ശ്║Adarsh said...

ഒരായിരം ആശംസകള്‍ ...!

ശ്രീ said...

ആശംസകള്‍ മാഷേ.

Rejeesh Sanathanan said...

100വര്‍ഷം(അല്പം കടുത്തുപോയെന്നറിയാം) ഇതുപോലെ ആഘോഷിക്കാന്‍ കഴിയട്ടെ....

എല്ലാ ആശംസകളും

BS Madai said...

ആ‍ശംസകള്‍ - നിനക്കും നിന്റെ പ്രിയതമക്കും. നിന്റെ പ്രണയം എന്നും പൂത്തുലയട്ടെ ഇതുപോലെ കവിതകളായി.... ഒരിക്കല്‍കൂടി സ്നേഹത്തിന്റെ ഭാഷയില്‍ ആശംസകള്‍...

രാജന്‍ വെങ്ങര said...

ഞങ്ങളുടെ സന്തോഷത്തില്‍ പങ്കു ചേരാന്‍ എത്തിയ എല്ലാ പ്രിയ ചങ്ങതിമാര്‍ക്കും ഹ്രുദയം നിറഞ്ഞ നന്ദി..

കുറ്റ്യാടിക്കാരന്‍|Suhair said...

രാജേട്ടാ...

ഹൃദയത്തില്‍ തൊട്ടുള്ള എഴുത്ത്.

ആത്മാര്‍ത്ഥമായ ആശംസകള്‍...
ദൈവം അനുഗ്രഹിക്കട്ടെ...

രാജന്‍ വെങ്ങര said...

നന്ദി സുഹ്രുത്തേ...

Akakukka said...

വിവാഹവാര്‍ഷികദിനം കഴിഞ്ഞെങ്കിലും
എന്‍റെയും കുടുംബത്തിന്‍റെയും ആശംസകള്‍ അറിയിക്കുന്നു. പ്രിയതമയ്ക്ക് കൊടുക്കാവുന്ന ഏറ്റവും നല്ല സമ്മാനം തന്നെയായി ഈ വരികള്‍... രാജേട്ടന്റെ ആഗ്രഹംപോലെ നൂറ് വര്‍ഷങ്ങളും,അതിനപ്പുറവും ഈ സന്തോഷജീവിതം പടര്‍ന്നുപന്തലിക്കട്ടെ.... പ്രാര്‍ത്ഥനകളോടെ... -അക്കാകുക്ക-

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)