Thursday, November 13, 2008

“നീ“ മാത്രമില്ലാത്തതെന്തെ?

ഒരിക്കലും പെയ്തൊഴിഞ്ഞു തീരാത്തൊരു പേമാരിയുണ്ടെന്റെയുള്ളില്‍।
അണ്ഠ്കടാഹങ്ങളെ പ്രകമ്പനം കൊള്ളിക്കുവാന്‍ കെല്‍പ്പാര്‍ന്ന മേഘഗര്‍ജനങ്ങളുണ്ടെന്റെയുള്ളില്‍।
ഉത്തുംഗഹിമശൃംഗങ്ങളെ പോലും,
ദൂരയുയരേക്കുയര്‍ത്തുവാന് ‍കെല്‍പ്പാര്‍ന്നൊരായിരം കൈയുള്ള പ്രചണ്ഠവാതങ്ങളുണ്ടന്റെയുള്ളില്‍ ।
തീരങ്ങളെയാപ്പാടെ വിഴുങ്ങാന് വാതുറന്നലയടിച്ചുയരും തിരമാലകളുമുണ്ടന്റെയുള്ളില്‍।
സകലശിലാപടലങ്ങളുംഒരു നൊടിയിടവേളയില്‍,അലിഞ്ഞിളകിയഗ്നിയാകുംലാവ ജ്വലയുണ്ടെന്റെയുള്ളില്‍।
എന്നകകാമ്പിലുണ്ടനവധിആരും കാണാ‍ത്ത നിലവറ।
നിലവറയിലാരും കാണാത്തകത്തുണ്ടു കാഞ്ചന ധൂളി നിറഞ്ഞ കനക ഭണ്ഠാരങ്ങളും।
ചക്കിലിട്ടാട്ടാതെ ഊറ്റാമെന്നിലൂറുമിയെണ്ണ, കത്തിയമരുന്നതിന്‍ മുമ്പുയരുംആയിരമാത്മാവിന്‍ ഊര്‍ജ്ജമായെന്നിലുണ്ടു।
നീളെ നീളെ നിളയതനേകം നിറവായി് കതിരണി വയലുമനേകമെന്നിലുണ്ടു।
നിലാ‍വലയും നീല രജനിയും നീരതം നീങ്ങി ശോഭിക്കും താരകങ്ങളും,
നിദ്രയെഴാതഭിരമിക്കും രജനീഗന്ധിയും,
രതിയും രേതസ്സൂമുടലും,
മനവുംകനവും,
കവിതയും രാഗ സ്വരങ്ങളും,
വേദ വേദാന്തങ്ങളും വേണ്ടുവോളമെന്നിലുണ്ട്।
നിറവും,നിനവും,നിദ്രയും,നിരാശയും,
നീലാകാശ ചരിവിലുയരും തിരിയും,
നിഴലും നിദാന്തമായെന്നിലുണ്ടു
എന്നിലില്ലാത്തതായൊന്നുമില്ലെങ്കിലൂം
“നീ” മാത്രമില്ലാത്തതെന്തെ?






Labels: കവിത

3 comments:

Vellayani Vijayan/വെള്ളായണിവിജയന്‍ said...

കവിത നന്നായിട്ടുണ്ട് രാജന്‍.
ആശംസകള്‍.............
വെള്ളായണി

BS Madai said...

അണ്ഠ്കടാഹങ്ങളെ പ്രകമ്പനം കൊള്ളിക്കുവാന്‍ കെല്‍പ്പാര്‍ന്ന മേഘഗര്‍ജനങ്ങളുണ്ടായിട്ടും എന്തേടാ അവളുമാത്രം (????!!!!!) ഇല്ലാത്തെ? വരും, വരാതിരിക്കില്ലവള്‍.....

Anil cheleri kumaran said...

വരും കേട്ടോ.
കവിത നന്നായി.

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)