കാണുന്നിടത്തൊക്കെ നീയാണു।
കണ്ണിനു കൌതുകമായതിലെല്ലാം നീയാണു,
കനവിലും നിനവിലും നീയാണു,
അരികിലെങ്ങാനും കരിവള കിലുങ്ങുകിൽ,
ഒരു പുഷ്പ ഗന്ധമിളംകാറ്റിലുയാടിവന്നെകിൽ,
നിറയുന്നു നീ മാത്രം,അരിലില്ല്ലെങ്കിലും!
നിരങ്ങി നീങ്ങുമീ നീരജവർഷബിന്ദുക്കളിൽ
നിറയുന്നു നീ മാരിവില്ലിൻ പ്രഭയായി,
അകലെയാണെങ്കിലുമരികിലാണൂ,
നീ നിത്യമെൻ വസന്തമായി!
കാതിനിംബമുള്ളൊരു ഗാനശകൽമിന്നിതു
മൻസ്സില്ലുണരുംബോളതിനു
പല്ലവി നിൻ സ്വരസൌമ്യമോ?
നനുത്ത പട്ടിലെൻ കൈയുരസ്സുംബോൾ
അറിയതെ നിൻ മ്രുദു കരപല്ലവ
ഭംഗിയെന്നുള്ളിലുണരുന്നു।!
എന്നിലെവിടെയാണൂ നീയെന്നെ-
നിക്കറിയില്ല നിശ്ചയം!
അകമേ പുറമേ നീയാണു
തികവായുള്ളതെന്നറിയുന്നുത്ന്നിശ്ചയം!
കുളിരലതഴുകിയ പുലരി
യിലൊളിചിന്നിയെത്തുമരുണ
കിരണങ്ങളെഴുതുന്നു,
പുഴയിലോളങ്ങളിൽ പുതിയ
പ്രണയകാവ്യമതു നിന്നെയോർത്തോ?
നേർത്ത നിലാവലയാശയൊടെ പൂശിയ
പാലപൂവിൻ സുഗന്ധവുമിന്ന്
നിന്നെയോർത്തോ?
അരികിലില്ല നീയെങ്കിലും
അകലെയാണു നീയെങ്കിലും,
അകമേയാനന്തമായി,
അഴലകറ്റുമീണമായുള്ളതു
നീ മാത്രം,നീ മാത്രം.!!
5 comments:
നന്നായിട്ടുണ്ട് മാഷേ. പക്ഷേ, കുറച്ച് അക്ഷരത്തെറ്റുകള്‍ ഉണ്ടല്ലോ.
കവിത കൊള്ളാം.
ഇവിടേയും പാലപ്പൂവിന്റെ മണം.
:)
പ്രിയ കൂട്ടുകാരാ,
നന്നായിട്ടുണ്ട് - പക്ഷെ അക്ഷരപിശാച് കുറച്ചുണ്ട്, അടുത്ത പോസ്റ്റിനു ശ്രദ്ധിക്കുക. ഇത്രയും തീവ്രമായി എഴുതിയത് ഇന്നലെ പറഞ ആളെപ്പറ്റിതന്നെയായിരുക്കുമെന്ന് നിരീക്കുന്നു!! good work - keep it up.
kollaaam
Post a Comment