Thursday, September 25, 2008

പ്രിയ ശ്രീലാലിനു......

നനവടിതട്ടിലേറെയുണ്ടെന്നാലും,
കിനിഞ്ഞിടാമോ ഒരു ചെറുദ്വാരമെങ്കിലും
ഓരമതിലെവിടെയുമില്ലതെ?
ഊറ്റിയാറ്റിയെടുത്തിടാ‍-
നൂറ്റമില്ലാതയല്ലയെങ്കിലും,
കാത്തിരിക്കയാണു ഞാനും
ചേറ്റിയെടുക്കുവാന്‍
‍പറ്റിയ കാറ്റതൊന്നണയുവാന്‍!!
തട്ടിമുട്ടിയുണര്‍ത്തുവാന്‍,
കൂട്ടാരയ നിങളും,
കൂടയാര്‍ത്തിറങ്ങുംബോള്‍,
കൂര്‍ക്കം വലിച്ചുറങ്ങാന്‍
‍കൊതിക്കുന്നതും നീതിയൊ?
അറിവിതു അകമേയധികമുണ്ടെങ്കിലും,
അല്പ പ്രാണിയാമിവനും
പരിമിതികളനവധി।
വിടുതലാവുകയാണുവരിഞ്ഞ
കയറുകളൊരോന്നും
എന്നുമൊരോദിനവും നിനക്കിലും,
പേര്‍ത്തു കോര്‍‍ത്തീടുകയാണു
പുത്തനുത്തരവദിത്വവുമനുദിനം!
വേവാനരിയടുപ്പത്തിട്ടവര്‍ക്കറിയാം
വേവോളമുള്ളയവാലാതി!!!
വെന്തു വാര്‍ത്തിറക്കിയാവാം
കറിക്കു നുറുക്കുന്നതെന്നോര്‍ത്തു
കാത്തിരുന്നീടുകില്‍,
ഊണ്കാലമതിനും വന്നിടാംവിളംബം
ഓര്‍ത്ത് നോക്കുകില്‍
‍എല്ലാം ഇങ്ങനെയങ്ങിനെ!
ഓര്‍ക്കാതിരിക്കിലോ,
ചേതമില്ലൊന്നിനും!!!!



ശീലാലിനു നന്ദിയോടെ...

2 comments:

രാജന്‍ വെങ്ങര said...

വാക്കാലൊരു വരി പറഞ്ഞിട്ടു പോകുമൊ
വഴി പോക്കരേ നിങ്ങളും?

ശ്രീ said...

“അറിവിതു അകമേയധികമുണ്ടെങ്കിലും,
അല്പ പ്രാണിയാമിവനും
പരിമിതികളനവധി”

എല്ലാവരുടേയും കാര്യം ഇങ്ങനെയൊക്കെ തന്നെ...

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)