Sunday, May 4, 2008

ആഴി താണ്ടി അനവതി വിദൂരതകള്‍ക്കിപ്പുറത്തു ഈ അറബി നാട്ടിലെത്തിയിരിക്കയാണു ഞാനിപ്പോള്‍.

പറിച്ചു നട്ടതിനു ശേഷമുള്ള പുതു വേരു പിടിക്കുവനായി കുറ്ച്ചു നാള്‍ എനിക്കെന്റെ ബ്ലോഗില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നിരുന്നു.
ആ ഇടവേളയില്‍, ശരിക്കും ഒറ്റപെടലിന്റെ തീവ്രതയെന്തെന്നു എനിക്കറിയാന്‍ കഴിഞ്ഞു.
സഹബ്ലോഗുകളില്‍ കയറാനാവതെ, സഹബ്ലോഗികകളുടെ കുറുമ്പു കുന്നായ്മകളിലും,
കുഞ്ഞുന്മാദങ്ങളിലും,ഉന്മേഷങ്ങളിലും പങ്കു ചേരനാവതെ വിമ്മിഷടപെട്ടു ഞാനിവിടെ എന്റെ നിത്യജീവിത പങ്കപാടുകളുടെ കുടുക്കഴിക്കുകയായിരുന്നു.

പണക്കൊഴുപ്പിന്റെ അഹങ്കാരാലങ്കാരമായി പരിലസിച്ചു നില്‍ക്കുന്ന ഈ ദുബായീ നഗരത്തിനുള്ളില്‍ നിന്നും അടക്കി പിടിച്ച ആഗ്രഹങ്ങലുടെ നിശബ്ദ നിശ്വാസങ്ങല്‍ പൊങ്ങി കുമിഞ്ഞു വരുന്നതു എനിക്കു കാണനാവുന്നു.

മുംബൈയെ അപേക്ഷിച്ചു ഇവിടം കുറെ കൂടി യാന്ത്രികമാണു ജീവിതം.

എനിക്കാകട്ടെ പതിച്ചു തന്നിരുന്ന ആഴ്ചവട്ട ഒഴിവു ദിനങ്ങള്‍ പോലും നഷ്ടമായിപ്പൊയിരിക്കുകയായിരുന്നു. കാരണങ്ങള്‍ അനവതി.

അതിനിടയില്‍, പലപ്പോഴും എനിക്കെന്റെ ബ്ലൊഗിനെ മറക്കേണ്ടി വന്നു.

ആ‍ദ്യ വേരു പൊടിച്ചു ,കുഴിഞ്ഞിറങ്ങി നനവുകണ്ടു എന്നു ഉറപ്പായപ്പോള്‍ ,ആദ്യം ചെയ്തതു ഒരു ലാപ് ടോപ് സ്വന്തമാക്കുകയായിരുന്നു.

ഇനിയെങ്ക്കെന്റെ ബ്ലോഗിലേക്കു എപ്പോള്‍ വേണമെങ്കിലും വാരാം
നിങ്ങളുമായി ,നിങ്ങളുടെ ഹ്രുദയ നൊമ്പരങ്ങളിലേക്കു, കിനിഞ്ഞിറങ്ങാം.
ഇതാ ഞാനും നിങ്ങളോടൊപ്പം വീണ്ടും വനു ചേരുകയാണു.
ആ കയ്യുകള്‍ ഇങ്ങൊട്ടും നീട്ടുക, എനിക്കും ആ വിരല്‍ തുമ്പുകളില്‍ എത്തിപിടിചു നിങ്ങളുടെ തോളറ്റം ചേര്‍ന്നു നടക്കണം.

എന്നെ മറന്നു പോയിട്ടില്ലാത്ത എന്റെ എല്ലാ കൂട്ടു കാരോടും ദാ ഞാന്‍ വീണ്ടും വന്നതായി പറയട്ടെ…

4 comments:

siva // ശിവ said...

ആശംസകള്‍......ഒരിക്കല്‍കൂടി സ്വാഗതം....

ശ്രീലാല്‍ said...

കേറി വാ മക്കളേ... ;)

Unknown said...

welcome back..
ഇടക്കോര്‍ത്തിരുന്നു ദുബായിലേക്ക് പോയിട്ട് പിന്നെ കണ്ടില്ലാരുന്നല്ലോ ന്ന്..:)

വല്യമ്മായി said...

:)

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)