Friday, January 11, 2008

കടല്‍ മയൂരംഎന്ന ബ്ലൊഗിലെ "11.1.08"എന്ന പോസ്റ്റിനു

ശരിതെറ്റുകള്‍ക്കിടയില്‍
ഒരുനേര്‍വര വരക്കാന്‍ നീ
എത്ര നേരമായി പണിപെടുന്നു.
വരകളിതു വിറപൂണ്ട വികൃതികളാവുന്നു.
വരച്ചും മായ്ച്ചും ഈ കടലാസ്സില്‍ നീ അവ്യക്തമായെങ്കിലും
ഒരു ചിത്രം തീര്‍ത്തിരിക്കുന്നു..
വര തെളിയുന്നില്ലെന്നു ചിലര്‍,
നിയതാകാരമില്ലാത്ത വക്രരേഖകള്‍!
ചിലരതിനെ അങ്ങിനെയും വിളിക്കുന്നു
എങ്കിലും നിനക്കിതു നിന്റെ ചിത്രമാണു.
ദ്വിമാന ത്രിമാന കോണുകളില്‍
കാകദൃഷ്ടിയുടെ കണ്ടെത്തലുകള്‍,
നിന്റെ ചിത്രത്തിനു പുതു വ്യാഖ്യാനങ്ങളുടെ
ചട്ടകൂടൊരുക്കുന്നു.
ചുമരോരമുയരത്തിലൊരാണിയില്‍
തളച്ചിടണം ചിലര്‍ക്കീ ചിത്രം.
വെട്ടിയൊതുക്കി തിരുകണം
ചിലര്‍ക്കിതവരുടെ കീശയില്‍!
ചുരുട്ടിയെടുത്തെറിയണമിതു ചിലര്‍ക്ക്
പിച്ചിക്കീറി തുണ്ടമാക്കിക്കളയണം.
എവിടെ,ഏതു കടലിനടിയില്‍
എവിടെ, ഏതു മേഘകീറിനിടയില്‍,
എവിടെ ,എതു മലമുകളില്‍,
അടിവാരത്തില്‍,എവിടെ നീ
എങ്ങിനെ സൂക്ഷിക്കുവാനീ ചിത്രം?
ആരേറ്റുവാങ്ങിലും,
വരമാഞ്ഞിളകാതെ,
നേര്‍ത്തൊരാ വരകൂട്ടിനൊത്ത
ചായം ചേര്‍ത്തതൊരു
വര്‍ണ്ണചിത്രമാക്കണം.
ഇതു മാത്രമാണെനിക്കു,
നിനാക്കാ‍യുള്ള പ്രാര്‍ഥന.

കടല് മയൂരം - http://kadalmayuram.blogspot.com/എന്ന ബ്ലൊഗിലെ "11.1.08"എന്ന പോസ്റ്റിനു,

1 comment:

കടല്‍ മയൂരം said...

This is one of the finest comment i have got for my pencil sketchings.. wth luv KM

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)