Monday, December 31, 2007

ട്ടോ ..ട്ടോ.....ട്ടോ...പുതുവര്‍ഷത്തിനു തേങ്ങയുടച്ചതാ...

തേങ്ങയുടച്ചോണ്ടു തുടങ്ങുവാ പുതുവര്‍ഷം.!!
“വിഘ്നേശ്വേരാ...
വിഘ്നമേതുംകൂടാതെ തുണക്കണേ..
വിനായകാ നയിക്കണേ..
വിസ്ത്രുതമാമീ ബൂലോക വീഥിയില്‍
വിസ്മയമിതു ഞാന്‍ കാണുന്നു പലതും,
വിജ്ഞാനമതും,ചില വിദ്ദൂഷകരും
പിന്നെ ചില വിഡ്ഡിപരിഷകളും,
പോരിമ കാട്ടി വിലസുന്നു നൂനം.
കാത്തുകൊള്ളണേ ക്രുപാനിധേ.
നിന്‍ കാരുണ്യവര്‍ഷം ചൊരിയേണ-
അടിയനില്‍ ഗജമുഖനേ ഗജാനനാ.
മസ്തകമതിലടിയന്‍ ചാര്‍ത്തിടാം
നിത്യമസിന്ധൂരതിലകം പ്രഭോ.
ദര്‍ഭയുംകരിമ്പിന്‍ തുണ്ടവും
മലരുമവിലിന്‍ കൂമ്പാരവും
നിന്‍ ത്രുപ്പാദപത്മങ്ങളി-
ലടിയന്‍ നേദിച്ചിടാം പ്രഭോ.
കാത്തടിയന്റെ അഴലിനെ
ഇല്ലായ്മ ചെയ്യണേ..
കരിമുഖനേ കാരുണ്യവാരിധേ.
നിന്‍ കയ്യിലൊരു കമലമായി
വസിക്കുമാ ദേവി ,
ലക്ഷ്മിയവളുടെ കാരുണ്ണ്യമിവനി-
ലുമേകുവാന്‍ ക്രുപയേകണേ
അക്ഷരദേവിസര‍സ്വതി
അരിയയുന്മാദമോടെ വസിപ്പതു
നിന്നരികിലെപ്പൊഴും!
ആനന്ദ ദായകാ,
അമ്മയവളുടെ ദര്‍ശന
പുണ്യമൊന്നിവനു നല്‍കിടാനാ
കൊമ്പിനാലൊന്നു ദിശ കാട്ടണേ.
ലമ്പോദരാ ദയാനിധേ..
പാരവാരമിവനതില്‍
പായയുലഞ്ഞ വഞ്ചിയില്‍
വാരിധി താണ്ടുവാന്‍ വന്നവന്‍,
പാതിവഴിയെത്തി നില്‍പ്പൂ‍ ഞാന്‍
പരമേശ്വരപുത്രാനാം പ്രഭോ
പ്രളയമകറ്റി പിടിചേറ്റണേ
നിന്‍ കരയിലുമിവനെ ,
പാര്‍വ്വതി പ്രിയനാം
പാപഹരസര്‍വ്വസിദ്ധി പ്രദായകാ.
സര്‍വ്വഗുണ സമ്പന്നന്‍
സര്‍വ്വ ഗണനായകന്‍
സുന്ദരന്‍,സുനന്ദിനിക്കു
സല്‍കലാധരന്‍.
നീയേ തുണ സര്‍വ്വേശ്വരാ.
“വക്രതുണ്ട മഹകായം
സൂര്യകോടി സമപ്രഭാ
നിര്‍വിഘ്നം കുരുമേ ദേവാ
സര്‍വ്വ് കര്യേഷു സര്‍വ്വധാ.”

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)