Friday, December 28, 2007

"പദ്രേക്കു മാത്രം".. നമുക്കും കിട്ടണം പണം.

കണ്ണിനപ്പുറം ഉറയുന്നതു
കറുത്ത തോറ്റങ്ങളെങ്കില്‍,
കണ്ണടക്കാം,
അല്ലെങ്കില്‍
കഴുത്തു വെട്ടിച്ചൊഴിഞ്ഞുമാറാം.
ഇപ്പുറം കനവിന്റെ മായകള്‍,
കൈമാടി വിളിക്കുന്നുണ്ടു.
കണ്‍പോളകള്‍ദാനമായി
നല്‍കുകിലതുഅടച്ചെന്നും
വച്ചീടുമെങ്കില്‍,
കയ്യിലേറൂം കാല്‍ പണം.
അവരതിന്മെലെഴുതും
ചില ചില്ലറ വാചകങ്ങള്‍,
പരസ്യങ്ങള്‍.
കാഴ്ച്ചപോയവര്‍
ചിലരതു വായിക്കാന്‍
കണ്ണടച്ചിരിക്കാം നമുക്കും.
കിട്ടുകിലാപത്തുപണ
മിന്നത്തെയത്താഴം.
അതിനുമേലെന്തുണ്ടി
നിയെന്തയാലെന്താ..?
നമുക്കും കിട്ടണം പണം.


സ്നേഹ തീരം എന്ന ബ്ലൊഗിലെ "പദ്രേക്കു മാത്രം" എന്ന കവിതക്കു നല്‍കിയ കമെന്റ്

വിത്തിന്‍ മോഹങ്ങള്‍.

തപസ്സിനന്ത്യം, കൊതിക്കുന്നൊരോ
വിത്തും വിതയതില്‍ കുരുക്കുവാന്‍.
മണ്ണിനീറന്‍ മനസ്സിലേക്കിളം
വേരിറക്കി പതുക്കെ പടര്‍ന്നൂര്‍ജം
വലിച്ചൂറ്റിയെടുത്തുയര്‍ന്നു പൊങ്ങി
തിരി നീട്ടി ചിരിക്കുവാന്‍
‍കൊതിക്കുമോരൊവിത്തും.!
ഇലയൊന്നു പറ്റുകില്‍,
കമ്പിനിളം പാര്‍ശ്വമതില്‍
‍തൊങ്ങലായി നിന്നുണ്മ തന്‍
‍പാല്‍ വെളിച്ചം കുടിച്ചുയിരിനു
അയിരേകി തുടിക്കാനിതിനു മോഹം!
ഇലകളിതിനനേകമുയിര്‍ക്കിലോ
ഇളംകാറ്റിനോടു സല്ലപിക്കണം.!
കാത്തിരുപ്പിനന്ത്യമൊരു ദിനം
റുതുമതിയായി തളിര്‍ക്കണം,
മണമിയലും പൂവായി ,
പിന്നെ കായായ്
ഒരു കവിതപോലായ്
കാലത്തിനൊരു
പൂവുടലായി ചമയണം.
വിത്തിതു മോഹമിതുപോലനവധി
ഹ്രുത്തിലൊതുക്കിയിരിക്കാം.

ധന്യം എന്ന ബ്ലൊഗിലെ "തുരുത്ത്‌" എന്ന കവിതക്കു നല്‍കിയ കന്മെന്റ്.

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)