“വാ” കൊണ്ടുമല്ല,
വെറും വാക്കാലുമല്ല
നേരുന്നു ഞാനെന്‍ ഹ്രുത്തിലൂറും
നറും സ്നേഹത്തിന്‍ മധുരത്താല്‍ കൂട്ടരേ ...
ഓര്‍ത്തിരിക്കാം നമുക്കീ പാതയൊന്നിച്ചു
താണ്ടിയപകലുകള്‍,
കാത്തിരിക്കാം നമുക്കാ പുലരിയെ,
മേല്‍ക്കുമേല്‍ ഐശ്വര്യവുമായെത്തുമാ
രണ്ടായിരത്തെട്ടിന്‍ നവ നാളിനെ.
നല്‍കഥകളെഴുതുവാന്‍,
നാലാളതിലൂടെ നന്മ കണ്ടെത്തുവാന്‍,
നാളുകളെത്തട്ടെ പ്രയസമേതുമില്ലാതെ.
Sunday, December 23, 2007
ദൈവത്തെ അറിവത്..
ആശയാലല്ലാമാശയത്താലല്ല,
അതിശയത്താലല്ലാഘോഷത്താലല്ലാ
ആനന്ദത്താലല്ലയുന്മാദത്താലല്ല.
ആത്മാവിനാലല്ലയാടുമീ ദേഹത്തിനാലല്ല
അകമിരിക്കുമറിവിന്‍ പൊരുളുമാലല്ല
അല്ലലറിയാതെയൂട്ടിയയമ്മയാലല്ല
ആവലാതി കൂടാതെയെന്നുമന്നമേകിയ
അഛ്ച്ചന്റെയാ നല്ല തണലിനാലല്ല
അറിവിനാദ്യാക്ഷരമോതിപകര്‍ന്നു
അജ്ഞതമാറ്റിയ ഗുരുവിനാലല്ല
അടുത്തുള്ളൊരനുജനാനല്ല.
ആദ്യാനുരാഗത്തിന്‍ നിറവിനാലല്ല
അന്‍പേറെ പകര്‍ന്ന പാതിയാലല്ല.
അത്താണിയായിക്കണ്ട മകനുമാലല്ല
അഴകതിലരുമയാം മകളുമാലല്ല
ആശയറ്റൊരാ അനാഥനാലല്ല
ആളുകളേറെയുള്ളാരാത്മമിത്രത്തിനാലല്ല.
അകലെയിരിക്കുമാതാരത്തിനാലല്ല
അന്തമില്ലാത്തൊരാകാശത്തിനാലല്ല,
ആഴമേറിപരന്നൊരാ ആഴിയാലല്ല,
അറിവതു ദൈവത്തെ
ആയുധത്താലെത്രേയെന്നതു ഇന്നിന്‍ നീതിയൊ?
ഈ കവിതക്കു പ്രചോദനം ലഭിച്ചതു മോഹന്‍ പുത്തന്‍ചിറ MOHAN PUTHENCHIRA യുടെ "ദൈവങ്ങള്‍" എന്ന കവിതയില്‍ നിന്നാണു.
അതിശയത്താലല്ലാഘോഷത്താലല്ലാ
ആനന്ദത്താലല്ലയുന്മാദത്താലല്ല.
ആത്മാവിനാലല്ലയാടുമീ ദേഹത്തിനാലല്ല
അകമിരിക്കുമറിവിന്‍ പൊരുളുമാലല്ല
അല്ലലറിയാതെയൂട്ടിയയമ്മയാലല്ല
ആവലാതി കൂടാതെയെന്നുമന്നമേകിയ
അഛ്ച്ചന്റെയാ നല്ല തണലിനാലല്ല
അറിവിനാദ്യാക്ഷരമോതിപകര്‍ന്നു
അജ്ഞതമാറ്റിയ ഗുരുവിനാലല്ല
അടുത്തുള്ളൊരനുജനാനല്ല.
ആദ്യാനുരാഗത്തിന്‍ നിറവിനാലല്ല
അന്‍പേറെ പകര്‍ന്ന പാതിയാലല്ല.
അത്താണിയായിക്കണ്ട മകനുമാലല്ല
അഴകതിലരുമയാം മകളുമാലല്ല
ആശയറ്റൊരാ അനാഥനാലല്ല
ആളുകളേറെയുള്ളാരാത്മമിത്രത്തിനാലല്ല.
അകലെയിരിക്കുമാതാരത്തിനാലല്ല
അന്തമില്ലാത്തൊരാകാശത്തിനാലല്ല,
ആഴമേറിപരന്നൊരാ ആഴിയാലല്ല,
അറിവതു ദൈവത്തെ
ആയുധത്താലെത്രേയെന്നതു ഇന്നിന്‍ നീതിയൊ?
ഈ കവിതക്കു പ്രചോദനം ലഭിച്ചതു മോഹന്‍ പുത്തന്‍ചിറ MOHAN PUTHENCHIRA യുടെ "ദൈവങ്ങള്‍" എന്ന കവിതയില്‍ നിന്നാണു.
Subscribe to:
Posts (Atom)
Malayalam Type
Type in Malayalam (Press Ctrl+g to toggle between English and Malayalam)