വെറുപ്പലിയുവതേതും
ചാലിക്ക കറുപ്പിനാലെങ്കിലും,
കറുപ്പിനെഴുമഴകിനെ
തഴുകാതറിയാം!.
അമ്പരം ശ്യാമ ഗഹനമാകും
നേരം താരകമതി ശോഭനം!.
തലനാരതിനു കറുപ്പേറുകിലോ
നരീമണിയവളതിസുന്ദരി.!
പലതാം, കറുപ്പുലകില്‍
സുലഭമെങ്കിലും കണ്മഷി
കറുപ്പാണെനിക്കേറെയിഷ്ടം.
Link Here ലുത്തിന ഹാലിട്ട ലുത്താപ്പോ.യിലെ "കറുപ്പ്"എന്ന കവിത, മേല്‍കൊടുത്ത കവിതക്കു ആധാരം.
Thursday, December 20, 2007
പ്രേമഗീതങ്ങള്‍....പ്രാര്‍ത്ഥനകള്‍ എന്ന ബ്ലൊഗിലെ ആശ എന്ന കവിതക്കു
കാനനപുല്ലിന്‍ കടയിലെപ്പോഴൊ
കുരുത്തു നീ.
കരുത്തല്‍പ്പമാകുവോളം
കാത്തിരുന്നതിതിനോ..?
അരാലരിഞ്ഞൊരുക്കി
തീര്‍ത്തതാമീ മുരളി!
ചേര്‍ത്തുവച്ചു ചേലൊത്ത
ചുണ്ടാല്‍ മീട്ടും മധുരഗാനം
കേട്ടുരമിക്കും രാധ ഞാനെങ്കിലും,
രാഗദ്വേഷമേറുന്നെനിക്കെപ്പെഴും,
നിന്നെമുത്തി ചുമപ്പിക്കുമാ
ചുണ്ടുകൊണ്ടെന്നെ മുത്താനൊരുങ്ങുമ്പോള്‍,
ചൊടി കന്നക്കുന്നുണ്ടുള്ളിലി-
തെന്തെന്നു ഞാനറിയാതെ!!
ഏതു പുണ്യമേതു ജന്മസുക്രുതമി-
തേകി നിനക്കെന്‍
കണ്ണനൊത്തു വാഴുവാന്‍.
പുനരൊരു ജന്മമതെനിക്കു
കരഗതമാകുകില്‍
കാര്‍വര്‍ണ്ണനൊത്തു ചേര്‍ന്നോ-
രോടക്കുഴലായി വിളങ്ങുകിലതു
ജന്മ ഭാഗ്യമതത്രമേല്‍ പുണ്യം.
link here.പ്രേമഗീതങ്ങള്‍....പ്രാര്‍ത്ഥനകള്‍..."ആശ"

നാട്ടൂവര്‍ത്താനം. രണ്ടാം ഭാഗം
ഒരു കൈ സഹായത്തിനു..എന്നാ പറയ്യാ എന്റെ ദേവീ.. ഓനെ കൊണ്ടാന്നിപ്പം ആകെ വെശമായതു...എനക്കാന്നെങ്കിലു പണ്ടത്തെ പോലൊന്നൂം പായാനും പെടയാനും പറ്റുന്നും ഇല്ലപ്പാ..
ഓന കൂട്ടി കൊണ്ടന്നിറ്റ് അതൊന്നു എടുപ്പിച്ചിറ്റ് വേണം,എനെക്ക് ഒന്നു പര്യാരത്തു പൊവ്വാന്‍..
“ എന്നാന്നു പര്യാരത്തു..?”
“രണ്ടാമത്തെ ഒളേ വീട്ടിനു കുറ്റീടുന്നുണ്ടു.ഓളെ പുരുവനു വീതത്തിലു കിട്ടിയ കൊറച്ചു സ്ഥലൂണ്ടുപ്പ ആട.ഓന്‍ പോന്നെനു മുപ്പട്ടെ കുറ്റിയിടാന്നെല്ലെം പറഞ്ഞെ ആന്നു.’’
“ഓന്‍ പോയാ.. ഈനെടേ.. ബേങ്കിലു പോയപ്പം ഒനെ ആട കണ്ടിനു.എനക്കു അത്ര അറീലല്ലാ.. അന്നെരം ബേങ്കിലു വന്ന ചോമ്പന്റെ നാരാണിയ്യാ പറഞ്ഞെ അത് നമ്മളെ കണ്ണെട്ടന്റെ മോളെ പുരുവനാന്നു ന്നു...,ഓന്‍ പൊയ്യാ.. ഏടെ ആന്നു, ദുബായിലെന്നെല്ലെ?’’
“പേരെല്ലം ദുബായിന്നെന്നെ,പക്കേങ്കിലു എന്തെങ്കിലൊരു കൊണം ബേണ്ടെ.. എല്ലം കണക്കന്ന്യാപ്പാ..നമ്മളേ തലേലെത്തുന്നല്ലാണ്ട് എന്ത പറയ്യാ..”
“വീതം കിട്ടീനുന്നു പറഞ്ഞാലു പിന്നെ ഇപ്പേട്യാന്നു നിക്കുന്നു പിന്ന.?
“ഇപ്പം ആടത്തന്നെ, ഓന്റെ വീട്ട്ത്ഥന്നെ.ആട ഇപ്പം ഒന്റമ്മെം പിന്ന ഒരു പെങ്ങളും അല്ലേ നിക്കുന്നെ..ആ വീടും പറമ്പും ഓന്റെ പെങ്ങക്കാന്നു വീതത്തിലു..അമ്മെന്റെ കാലം കയ്യുംവരെ അമ്മെനെ നോക്കണ്ടതും ഓളന്നെ. അങ്ങിനെ എന്തല്ലൊ ആന്നു ഭാഗകറാരിലു.”
തുടരും...

Subscribe to:
Posts (Atom)
Malayalam Type
Type in Malayalam (Press Ctrl+g to toggle between English and Malayalam)