Friday, December 14, 2007

പുറക്കാടന്റെ ചില നുറുങ്ങകള്‍ക്കു

പുറക്കാടന്‍ -ന്റെ “ചില നുറുങ്ങക‍ള്‍‘’-ക്കിട്ട കമെന്റ്.


“ഒടുവില്‍ ബാക്കിയായത്‌ കരിഞ്ഞ യന്ത്ര ഭാഗങ്ങള്‍.“ഈ വരികളില്‍ ഒരു അസ്വഭാവികത നിഴലിടുന്നു..എന്റെ തോന്നലാവാം ..

നന്നായിട്ടുണ്ടു. ഭാവുകങ്ങള്‍‌.

ഇനി ഞാനും ചിലതു കുറിക്കട്ടെ?
മൌനം.: പറയാത്ത വാക്കുകളുടെ നിഘണ്ടു വാണു .
കൊതി:അനുഭവിക്കാനുള്ള കാത്തിരുപ്പാണു.
മോഹങ്ങള്‍‌:നൂല്‍ തുമ്പിനാല്‍ ഉയരം തേടുന്ന പട്ടമാണു.
അനിവാര്യത:ജനനത്തിനും മരണത്തിനും ഇടയിലെ നിമിഷാര്‍ധമാണു.
പ്രണയം:ആകാശത്തിന്റെയും,ആഴിയുടെയും നീലിമയാണു.
ഇടവേള:നിര്‍‌വ്വചനം കണ്ടു കിട്ടുന്നതിനിടയിലെസമയദൈര്‍ഘ്യമാണു.

ജ്വലക്കു -ജീവിതം എന്ന കവിതയ്ക്കു‌.

ജ്വാല-ക്കു “ജീവിതം“ എന്ന കവിതയ്ക്കിട്ട കമെന്റ്

ഒരു തിരിയും സ്വയം ആഗ്രഹിച്ചിട്ടുണ്ടാവില്ല ഇങ്ങിനെ എരിഞ്ഞു തീരണമെന്നു.
ആരാലോ കൊളുത്തപെട്ടു,ആര്‍ക്കോ വേണ്ടി ......

എണ്ണയുടെ ഗുണം കൊണ്ടോ?
തിരിയുടെ മിനുപ്പു കൊണ്ടോ
എന്തിനാലീ വെളിച്ചത്തിനിത്ര തിളക്കം.?
എങ്ങെപ്പോള്‍ മറയുമീ തിളക്ക-
മിതെരിഞ്ഞു തിരി തീരുമ്പോഴോ..
എണ്ണയൊഴിയുമ്പൊഴോ.?
ഒരു ചെറുകാറ്റിന്‍
കുറുമ്പിനാല്‍ ഉലഞ്ഞിടാം..
ഒരു ചെറു വിരലിന്‍
ഉരുമ്മലില്‍ ഉണര്‍ന്നിടാം.
നിന്നിലുയിരിരിക്കും വരേ
നീ നിറവായി
പകരുമതു നിന്റെ ജീവിതം!

വികടവിചാരങ്ങള്‍-ക്കു ഒരു കമെന്റ്.

വികടവിചാരങ്ങള്‍-ക്കു ഒരു കമെന്റ്.

ഒരു പേരിലെന്തിരിക്കുന്നുവെന്നൊരുക്കൂട്ടര്‍‌!
പാരിതിലെ നേരു കോരുന്നതിലാണു കാര്യമെന്നു മറ്റു ചിലര്‍‌,
കോരിയ നേരിലെ പതിരു തിരയുന്നത് ഹരമാക്കിച്ചിലര്‍‌!
വെന്തിരിക്കുന്നതു എന്തെന്ന് മാത്രംനോക്കുന്നു വേറെ ചിലര്‍‌.
ഇരുന്നിടത്തെത്തുമോ വെന്തിരിക്കുന്നതൊക്കെയും
എന്നോര്‍‌ത്തു വെള്ളമിറക്കുന്നിതും ചില്ര്‍‌‍!!

പേരില്ലാത്തതൊക്കെ പേരക്കയോ?
നാട്ടിലോടാത്തതെങ്ങിനെ നാടോടി?..യെന്നു ഞാനും!

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)