Wednesday, December 5, 2007

പായസം


മുസംമ്പി


ഞാനുംകാണട്ടേയിലോകത്തെ

ഞാനുംകാണട്ടേയിലോകത്തെ?
കേട്ടിരുന്നൊട്ടേറെ!
മൊട്ടായ് പൊടിച്ച നാള്‍ തൊട്ട്,
വിരിയാന്‍ കൊതിച്ചതുമതിനായ്‌
കണ്ടെന്നാര്‍ത്തി
മാറുന്നതിന്‍മുമ്പെത്തുമോ?
കൂര്‍ത്ത നഖമുന നീട്ടി വിരലുകള്‍?
വേണ്ട ,
മിഴിയധികം തുറക്കേണ്ട
പിന്നിലമ്മ വിലക്കുന്നു.
വിലപിക്കനാവില്ലിനി-യുമെന്നമ്മ.
കണ്ടിരിക്കാമീ ലോകത്തിന്‍
ക്രൂരത ഒട്ടേറേയെന്നമ്മ.

ചില വെള്ളികള്‍: ഇക്രുവിന്റെ വിശേഷങ്ങള്‍

ചില വെള്ളികള്‍: ഇക്രുവിന്റെ വിശേഷങ്ങള്‍
രസകരമായി വായിക്കാന്‍ ,സ്വാനുഭവങ്ങളെ,നര്‍മ്മത്തിന്റെമേല്‍-പൊടിയിട്ടു കുറുക്കിയെടുത്തു വച്ചിരിക്കുന്നു

വാക്കുകള്‍ തീപെട്ടി കൊള്ളികള്‍

വാക്കുകള്‍ തീപെട്ടി കൊള്ളികള്‍
‍ചിലവ ഒരു ഉരക്കു തന്നെ കത്തുന്നു,
ചിലതാകട്ടെ,
എത്ര ഉരച്ചലും കത്തില്ല.
മറ്റു ചിലതാകട്ടെ,
ഒരു ഉരക്കു മരുന്നു തെറിച്ചു,
ഒരിക്കലും കത്താതെ പോകുന്നു.
അറ്റം പൊടിഞ്ഞാലും
ഉരക്കാം ചിലതപ്പോള്‍
‍പാളിക്കത്തിയെന്നും വരാം.!
ചിലതിതു കത്തില്ല.
നനവിലലിഞ്ഞു
നാണിച്ചിരിക്കും
കത്തി തെളിഞതാകട്ടെ,
ചിലതപ്പൊള്‍ തന്നെ കേട്ടു പോകും.
എന്നാല്‍ ചിലതില്ല ,
കെടാതെ നിന്നങ്ങു കത്തും
കത്തികഴിഞ്ഞും
ചിലതെരിഞിരിക്കും
ചിലതു കരിഞ്ഞാലും
കാര്യമാകും!
നിറച്ചടുക്കി,
ഭദ്രമായ്‌വച്ചീടുകില്‍
ഉപകരിക്കുമിതേതുകൂരിരുട്ടിലും!!

വാക്കുകള്‍
‍തീപെട്ടി കൊള്ളികള്‍!!
സൂക്ഷിക്കാംനമുക്കിതപ്പ്രകാരം!!!

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)