അഭിമന്യുവും അത്ത്യന്താധുനീക അച്ഛനും!!
അസ്‌ത്രങ്ങള്‍ തേച്ചു മിനുക്കുക,
ആവനാഴി നന്നായി നിറക്കുക.
ആടകളണിഞ്ഞും,
മാറിടം പിളരാതിരിക്കാന്‍
പടച്ചട്ടയണിഞ്ഞും
പോകയുണ്ണീ നീ
പടക്കളത്തില്‍.
പോരാട്ടമെന്നേ തുടങ്ങി!!
നിന്‍ തേരിന്‍ ചക്രങ്ങള്‍
നേരിലുരുളാന്‍,
പോരില്‍ നീ പതറാതിരിക്കാന്‍
നേരുന്നുണ്ടമ്മ കോവിലില്‍
നേര്‍ച്ചകളനവധി
പോക നീ,
നേരമില്ലിനി കളയാന്‍
ശംഖൊലി കേള്‍പ്പതില്ലേ
പടപ്പുറപ്പാടടുത്തെത്തി..
ആരവം കേള്‍പ്പതില്ലെ?
പുറപ്പെട്ടുണ്ണി
യുദ്ധക്കളത്തിലേക്കാ-
യുധക്കൂട്ടങ്ങളെല്ലമൊരുമിച്ചു!
നമിച്ചച്ഛനമ്മതന്‍ കാല്ക്കീഴില്‍
ആശിര്‍വാദവും വാങ്ങി
പടക്കളത്തില-
ഭിമന്യൂചരിതമൊന്നെഴുതുവാന്‍!!
പടികടന്നങ്ങു ഗമിച്ചില്ല മകന-
തിന്‍ മുന്പു വിളിച്ചച്ഛന്‍
പോളിസിയേജന്റിനെ
ചേര്‍ത്തുവച്ചു നിരത്തി കണക്കു കൂട്ടി ,
കഴിച്ചേജന്റിന്‍ കമ്മീഷനും,
ഒര്‍ത്തുവച്ചു തുക.
കേമം! തുകയത്ര വലുതന്നെ,!!!
മനസ്സിലോര്‍ത്തച്ഛന്‍
അന്നു നോമിനിയായി
തന്റെ പേര്‍ തന്നെ
ചേര്‍ത്തതെത്ര നന്നായി!!!!
(നല്ല അച്ഛന്‍മാര്‍ ക്ഷമിക്കുക.)