Wednesday, November 28, 2007
തേന്മാവും വള്ളിയും
മഴച്ചാര്‍ത്തീറന്‍ ചാര്‍ത്തിയ
നിന്‍ മേനിമേല്‍
പതുക്കെ ചുറ്റി വരിയാന്‍
എനിക്കെന്തിഷ്ടമെന്നോ!!
പുറമേ പരുക്കന്‍ നീ,
അത്രമേല്‍ മധുരംനിന്നുള്ളിലല്ലോ!!!
അല്ലെങ്കില്‍ ,
അണ്ണാറകണ്ണന്‍
നിന്‍ മാബഴത്തെ
ഇത്രമേല്‍
പ്രശംസിക്കുന്നതെന്തിനു?
എന്റെ ഫോട്ടോഗ്രാഫി പരീക്ഷണങ്ങള്‍
സുന്ദരീ, നിന്റെയീ തൂവെള്ള പുടവ
ഏതു വെണ്‍മേഘ കടയില്‍ നിന്നു ,
തയ്യിച്ചൊരുക്കി തന്നതാരു നിനക്കായ്!!!
നാട്ടിലേക്കുള്ള ഒരു തീവണ്ടിയാത്രയില്‍നിര്‍ത്താതെ കുഞ്ഞുവര്‍ത്താനം പറഞ്ഞു ഞങ്ങളെയെല്ലാംരസിപ്പിച്ച മിടുക്കനായ ഒരു കുസ്രുതി.പേരു മറന്നു പോയി..പാലക്കാടാണു നാടു എന്നു പറഞതായി ഓര്‍ക്കുന്നു.
എന്റെ ഫോട്ടോ ഗ്രാഫി പരീക്ഷണങ്ങള്‍
താളില കുംബിളില്‍
കോരിയെടുത്തത്
അന്നെത്ര കണ്ണിമീനുകള്‍
കണ്ടു കൊതിച്ചു കരഞ്ഞ
നിന്‍ കുഞ്ഞു കൈകളില്‍
കളിയായി വച്ചുതന്നതോ
കുഞ്ഞു തവളയെ!!!
തോടിനോരം
നിറഞ്ഞൊരോണപ്പൂ പാടത്തേക്കോടി,
പറിച്ചു, നിറച്ചു തന്നെതെത്ര
നിന്‍ താളില കുമ്പിള്‍!
എന്റെ ഫോട്ടോ ഗ്രാഫി പരീക്ഷണങ്ങള്‍
രക്തവര്‍ണ്ണാങ്കിത ചംബക പുഷ്പങ്ങള്‍
ആര്‍ക്കായൊരുങ്ങി കാത്തിരിപ്പൂ
ഈ ഉദ്യാനത്തില്‍,
ഇറുത്തു,
കോര്‍ത്തൊരുക്കിവച്ചീടുകില്‍ വന്നേറ്റു വാങ്ങുമോ സഖീ...
എന്റെ ഫോട്ടോ ഗ്രാഫി പരീക്ഷണങ്ങള്‍ തളിരായി ഉയരട്ടെ
തളിരായി ഉയരട്ടെ
ഞാനീ,
ലോകത്തിന്‍ വെളിച്ചെം കുടിക്കുവാന്‍...
പകരം
തിരിചു നല്‍കാം
നിങ്ങള്‍ക്കു ഞാന്‍
ജീവന്റെ ശുധ്ധ സൗമനസ്യം.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)
Malayalam Type
Type in Malayalam (Press Ctrl+g to toggle between English and Malayalam)