വാരാന്ത്യത്തില്‍
വീട്ടിലേക്കുള്ള
ഒരു തീവണ്ടി യാത്രയില്‍
ജാലക സീറ്റിനടുത്തിരുന്ന
നിന്നെ കാണാന്‍
ഞാന്‍
ആകാശമാര്‍ഗേ
ചന്ദ്ര്‌നായി വന്നതും,
ഇടയിലെപ്പോഴോ,
കാര്‍മേഘങ്ങളുടെ
കരിമ്പടകെട്ടുകളില്‍
കാലു തട്ടി
ഞാനുടക്കിവീണപ്പോള്‍,
തീവണ്ടിയുടെ
ജനലഴിയിലേക്കു
മുഖമമര്‍ത്തി
എന്റെ കരം ഗ്രഹിക്കന്‍ ആഞ്ഞതും,
കയ്യെത്തിലെന്നറിഞുനീ
മുഖം പൊത്തി കരഞ്ഞതും,
അന്നാരാത്രി യാത്രയിലുടനീളം,
ജനലഴികള്‍ക്കു പുറത്തു,
നിന്നൊടൊപ്പമെത്താന്‍,
തീവണ്ടിയുടെ
ഓട്ടത്തിനൊപ്പം
ഞാന്‍ ഓടികിതച്ചതും!
പുഴയുടെ ഉറക്കത്തിനു മീതെ
പാലത്തിലൂടെ വണ്ടി പായുംബോള്‍
നിലാവിന്റെ വല വീശിയെറിഞ്ഞു
നിന്നെ നോക്കി ഞാന്‍ മന്ദഹസിച്ചതും,
മേഘങ്ങള്‍വഴിമാറിയകന്നപ്പോള്‍,
ആകാശചെരുവില്‍നിന്നും,
ഒരുപിടി നക്ഷ്ത്രങ്ങളെവാരിയെടുത്തു,
ജനലഴികളിലൂടെ
നിന്റെ മടിത്തട്ടിലിട്ടതും,
പാതിമയക്കത്തിന്റെ
കയങ്ങളില്‍ നിന്നും
നീഞെട്ടിയുണര്‍ന്നതും,
പകരമെനിക്കു,
ജനലഴികളിലൂടെ
കൈവെള്ളയില്‍
ഒരു ചുംമ്പനംവച്ചു നീട്ടിയതും,
ദിശതിരിഞ്ഞകന്നോടിയ
തീവണ്ടിയുടെ
കാഴ്ച്കപുറങ്ങളില്‍നിന്നും,
ഞാനകന്നു മാറിയപ്പോള്‍,
ജാലകപടിമേല്‍
തലചയ്ച്ചു
നീ
ഉറങ്ങാന്‍ കിടന്നതും.
പുലരിവെളിച്ചം
നിന്റെ
കവിളിലെ മറുകിനെ
ഉമ്മവച്ചപ്പോള്‍
നീ ആദ്യം എന്നെ തിരഞ്ഞതും!!
യാത്രാന്ത്യത്തില്‍
തീവണ്ടിയില്‍നിന്നുമിറങ്ങി
പാറിയുലഞ്ഞ മുടി
കയ്യാലൊതുക്കി
പതുക്കെ നടന്നപ്പോള്‍,
ഞാന്‍
പിന്നിലുണ്ടെന്നുഓര്‍ത്തുനീ ...തിരഞ്ഞതും
സ്റ്റേഷനോരത്തെ
തണല്‍ മര ചില്ലകള്‍ക്കിടയിലൂടല്‍പ്പമാത്രയായി
എന്നെ നീ കണ്ടതും
പുലരിയപ്പാടെ
നിന്റെ കണ്ണില്‍ തെളിഞു
ഞാന്‍ കണ്ടതും,
നിര്‍ന്നിമേഷനായി
ഞാന്‍
നോക്കി നിന്നതിനാല്‍
തീവണ്ടി
കൂവിയര്‍ത്തു
കടന്നു പോയതും!!!
മറക്കാം ഇനി,
നാം
അന്യതയുടെ കുപ്പായമണിയേണ്ടവര്‍!!
ഓര്‍മകള്‍
കീറിയൊതുക്കാം,
ചിതയിടാം,
ചിത്തഭ്രമത്തിലെത്തും മുന്പു!!!
Monday, November 26, 2007
പ്രണയം
കടല്‍ ഭിത്തിക്കരികിലെ
കാട്ടു പടര്‍പ്പുകളുടെതണലില്‍,
കടലിലേക്കു ചാഞ്ഞിറങ്ങിയ
പാറയുടെമേല്‍
പ്രണയബദ്ധരായിരിക്കവെ
കാമുകി
വീണ്ടും
അതേ ചോദ്യം
കാമുകനോടു ചോദിച്ചു.
കടല്‍ കാറ്റിന്റെ
കടല്‍ കാറ്റിന്റെ
ഉപ്പുപടര്‍ന്നലിഞ്ഞ
കഴുത്തിലും,
അവളുടെ കവിളിലെ,
വശ്യതയാര്‍ന്ന മറുകിലും
തെരുതെരെ ചുംബിച്ചു,
കാമുകന്‍ ആ ചോദ്യത്തെ
ഇക്കിളി കൊണ്ടു ഇല്ലതാക്കി!!
കടല്‍ തീരത്തെ കോട്ടയിലൊരിടത്തു,
കടല്‍ തീരത്തെ കോട്ടയിലൊരിടത്തു,
കാറ്റാടി മരത്തിന്റെ തണലില്‍ വച്ചും
അവള്‍
അവനോടു
വീണ്ടും അതേ ചോദ്യം ചോദിച്ചു.
രോമനിവാരണം ചെയ്‌ത
അവളുടെ
മിനുത്ത കൈത്തണ്ടയില്‍ തെരുപ്പിടിച്ചു,
ആകാശത്തിന്റെ നീലിമയെ കുറിച്ചും,
ആഴിയുടെ അഗാധതയിലെ
പവിഴപുറ്റുകളെകുറിച്ചും വാചാലനായി
അവന്‍
അവളുടെ
ചോദ്യത്തെ അവഗണിച്ചു.
പ്രണയമാപിനിയുടെ
രസഗുളിക
ലാഭനഷ്ടങ്ങളുടെ
കള്ളികളിലൂടെ
എങ്ങുമല്ലാതെ
ഉരുണ്ടിറങ്ങി തെന്നുംബോള്‍
അവള്‍
പ്രണയത്തിനു
നിര്‍വചനം തേടുകയായിരുന്നു...
ഇടവേളകള്‍
കഴിഞ്ഞപ്പോള്‍
മഴയൊഴിഞ്ഞ
ഒരു പകല്‍നേരം
പ്രണയത്തിനു
അവള്‍
കണ്ടെടുത്ത
നിര്‍വചനം
അവളവന്റെ
മുഖത്തേക്കു
വലിച്ചെറിഞ്ഞു.
"പ്രണയം ...മണ്ണാംങ്കട്ട"
ആ മണ്ണാംങ്കട്ടയെ,
ആ മണ്ണാംങ്കട്ടയെ,
വേളികായലിലെ
ഓളങ്ങളിലേക്കു
വലിച്ചെറിഞ്ഞെറിഞ്ഞു ,
വേളികഴിക്കാം
എന്നു പറഞ്ഞെത്തിയ
വേനല്‍ കാറ്റിനെ
വേഴാംബലിനെ
എന്ന
പോലെ
അവള്‍
കാത്തിരുന്നു.
Subscribe to:
Posts (Atom)
Malayalam Type
Type in Malayalam (Press Ctrl+g to toggle between English and Malayalam)