Saturday, December 1, 2007

priya Sree...

പ്രിയ ശ്രീ...,
ബന്നിറ്റ് രണ്ടു വാക്ക് നൊടിഞ്ഞതിനു സന്തോശായിട്ടാ..പൂരക്കടവു എന്ന പ്രയോഗത്തിനു പിന്നില്‍ ചില പ്രേരകങ്ങള്‍ ഉണ്ടു.നമ്മുടെ നാട്ടീലെ പ്രധാന ഉല്‍സവം മാടായി ഭടുകുന്ത ശിവക്ഷേത്രത്തിലെ പൂരംകുളി മഹോല്‍സവമാണു. അവിടെ ഒരു തടാകമുണ്ടു. സംഗതി പ്രക്രുത്യാ ഉള്ള കുളമാണെങ്കിലും, ഞങ്ങളതിനെഭടുകുന്ന പുഴ എന്നാണു വിളിക്കാറു.(അതിനും കാരണമുണ്ടു)അങ്ങിനെ വരുമ്പോള്‍ അതിന്റെ കരയില്‍ അരങ്ങേറുന്നപൂരോല്‍സവം (ഫെബ്രുവരി-മാര്‍ച്ചു മാസം) ചെന്നു കാണാനും പൂര ചന്തയില്‍ വച്ച് ചട്ടീം കലോം മരചെരാപ്പിലയും(ചിരവ),ചൂതു മാച്ചീം(ചൂലു) തടുപ്പേം,മൊറോം(മുറം)ചെരാക്കത്തീം,(അടുക്കള കത്തി)എന്ന് വേണ്ട ഒരു വര്‍ഷത്തേക്കു വേണ്ടുന്ന എല്ലാത്തരം സാധനങ്ങള്‍ വാങ്ങാനും അന്നേദിവസം പോകുന്നതിനു,ഞങ്ങള്‍ വെങ്ങരക്കാര്‍ ചോദിക്കുന്നതു, പൂര ക്കടവത്തു പോന്നില്ലേ എന്നാണു.പക്ഷെ പൂരം കഴിഞ്ഞാല്‍ ,ആ സ്ഥലത്തിനു,പൂരക്കടവ് എന്നു പറയാറുമില്ല.അതു വെറും ഭടുകുന്ത പൊയെം (പുഴ),മടായി പാറെം ആവും.ആ ഒരു നൊള്‍സ്റ്റാള്‍ജിക് ഫീല്‍ ആണു ഈ പേരിനു ആധാരം.പിന്നെ ഫോട്ടൊ ,കുറെ തിരഞ്ഞു നല്ലൊരു റ്റെംപ്ലേറ്റിനായി.കിട്ടാതെ വന്നപ്പോള്‍ ഇതിട്ടു എന്നേയുള്ളൂ.നല്ലേന്തെങ്കിലും ഇണ്ടാപ്പാ നിന്റടക്ക?ഇടാല അതു.(കൊള്ളവുന്ന വെറെ വല്ലതും ഉണ്ടോ നിന്റെ കയ്യില്‍,അതു ഇടാം എന്നു)അധികം നീട്ടുന്നില്ല. വീണ്ടൂം കാണൂലോ.പിന്നെ ആ രായാട്ടാ വിളിക്കു പ്രത്യകം നന്ദീണ്ടൂ ട്ടാ........സ്നേഹപൂര്‍വ്വം രാജന്‍.

1 comment:

ശ്രീലാല്‍ said...

അല്ലപ്പാ, ങ്ങളിങ്ങന ഇത് പോസ്റ്റാക്ക്യത് ഞാന്‍ കണ്ടാ. എന്നിറ്റാന്ന്..? എന്നാപ്പിന്ന മെയില്‌ ഞാന്‍ ഈലേക്ക് അയ്ക്ക്വേനും......

അന്റെ കൈമ്മ്‌ല് ഇപ്പം ഫോട്ടൊന്നുല്ല. ഇല്ലത് ബീട്ട്ലാ.

മാടായിപ്പാറേനപ്പറ്റി മുമ്പ് പട്ടേരിമാഷ് ഒരു പോസ്റ്റ് ഇട്ടിനേനു. ങ്ങള് അത് കണ്ടിനേന്വാ..?

ആടത്തെ പാറ തൊരക്കലിന്റെ ഫോട്ടം നേരം‌പോക്കും ഇട്ടിനൊരിക്ക.

ങ്ങളറിയാപ്പാ, ഒരിക്ക ഞാന്‍ ഈ പാറ തൊരക്ക് ന്ന ആടത്തേക്ക് പുവ്വാന്‍ പോയേരം ആടത്തെ വാച്ച്മേന്‍ പറഞ്ഞു.. “ഏട്ന്നാ ബന്നിനീ...പാഞ്ഞോള്‍ണാട്ന്ന്....”

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)