കാനനപുല്ലിന്‍ കടയിലെപ്പോഴൊ
കുരുത്തു നീ.
കരുത്തല്‍പ്പമാകുവോളം
കാത്തിരുന്നതിതിനോ..?
അരാലരിഞ്ഞൊരുക്കി
തീര്‍ത്തതാമീ മുരളി!
ചേര്‍ത്തുവച്ചു ചേലൊത്ത
ചുണ്ടാല്‍ മീട്ടും മധുരഗാനം
കേട്ടുരമിക്കും രാധ ഞാനെങ്കിലും,
രാഗദ്വേഷമേറുന്നെനിക്കെപ്പെഴും,
നിന്നെമുത്തി ചുമപ്പിക്കുമാ
ചുണ്ടുകൊണ്ടെന്നെ മുത്താനൊരുങ്ങുമ്പോള്‍,
ചൊടി കന്നക്കുന്നുണ്ടുള്ളിലി-
തെന്തെന്നു ഞാനറിയാതെ!!
ഏതു പുണ്യമേതു ജന്മസുക്രുതമി-
തേകി നിനക്കെന്‍
കണ്ണനൊത്തു വാഴുവാന്‍.
പുനരൊരു ജന്മമതെനിക്കു
കരഗതമാകുകില്‍
കാര്‍വര്‍ണ്ണനൊത്തു ചേര്‍ന്നോ-
രോടക്കുഴലായി വിളങ്ങുകിലതു
ജന്മ ഭാഗ്യമതത്രമേല്‍ പുണ്യം.
link here.പ്രേമഗീതങ്ങള്‍....പ്രാര്‍ത്ഥനകള്‍..."ആശ"
1 comment:
കണ്ണന്റെ ചുണ്ടിലെ ഓടക്കുഴലിനോടു, എനിക്കും എപ്പോഴും കുറുമ്പാണു..
Post a Comment