Sunday, December 9, 2007

"എന്റെ ഉപാസന"യുടെ-അശ്രുപൂജയ്‌ക്കു ഒരു കമെന്റ്

തിളക്കയാണു വാക്കുകള്‍
കലത്തിലരിയെന്നപോലെ!!
തീയല്‍പ്പമൊന്നണച്ചിട്ടും.
കയിലിട്ടിളക്കിയിട്ടും,
അടങ്ങുന്നില്ലിതു
തിളച്ചുമറിഞ്ഞങ്ങരിപ്പു.
കട്ടിയുള്ളോരടപ്പിട്ടു നോക്കി,
ചീറ്റി തെറിക്കുന്നുവശച്ചുറ്റിലൊക്കെയും!.
അടപെടുത്തു മാറ്റിടാം
ഇല്ലേല്‍ വശപിശകാകിലോ?
തിളക്കയാണു വാക്കുകള്‍
കലത്തിലരിയെന്നപോലെ!!
പാകത നോക്കി വാര്‍ക്കണം
ഇല്ലേല്‍ പശപരുവമായിടും.
തിളക്കയാണു വാക്കുകള്‍
കലത്തിലരിയെന്നപോലെ!!

വൈദഗ്‌ദ്യമൊരല്‍പ്പം വേണം
അടപ്പു ചേര്‍ത്തു വാര്‍ക്ക-
കലത്തിലേക്കതേറ്റുവാന്‍.
തിളക്കയാണു വാക്കുകള്‍
കലത്തിലരിയെന്നപോലെ!!

വെള്ളം ഊറ്റി വാറ്റിയെടുത്താലതു
ചോറായി!!ഒരു കഥയായി!!!
വെള്ളം അല്‍പമൊന്നൊഴിച്ചിള-
ക്കിയൊന്നെടുത്തെന്നാല്‍
കഞ്ഞിയായി,ക്കവിതയായി!!!
തിളക്കയാണു വാക്കുകള്‍
കലത്തിലരിയെന്നപോലെ!!

എന്റെ ഉപാസന ബ്ളോഗിലെ "അശ്രുപൂജ": എന്ന കഥക്കവിതക്ക്‌ കമെന്റായി ഇട്ടതു.


8 comments:

പ്രയാസി said...

:)

ദിലീപ് വിശ്വനാഥ് said...

നല്ല വരികള്‍.

ബാജി ഓടംവേലി said...

എന്റെ ഉപാസനയ്‌ക്ക് ലിങ്ക് കൊടുത്താല്‍ വളരെ നല്ലത്......

രാജന്‍ വെങ്ങര said...

hi baaji,
thanks for coming.
it has a link,just click on "asrupooja" which is under the poem .you will get Upasana's page in new window.
thanks.

മന്‍സുര്‍ said...

നന്നയിരിക്കുന്നു

നന്‍മകള്‍ നേരുന്നു

അലി said...

നന്നായി
അഭിനന്ദനങ്ങള്‍!

ഗിരീഷ്‌ എ എസ്‌ said...

കനലെരിയും
വാക്കുകളുടെ
പ്രവാഹത്തിന്‌ മുമ്പില്‍
പ്രണമിക്കുന്നു...

ഉപാസനക്ക്‌ ഭാവുകങ്ങള്‍ നേരുന്നു-അശ്രുപൂജ ആഴത്തില്‍ മനസില്‍ തറച്ചിരുന്നു

ഉപാസന || Upasana said...

രാജന്‍ ഭായ്

വളരെ നന്ദി ഈ സപ്പോര്‍ട്ടിന്...
കമന്റ് വളരെ നന്നായിരുന്നു.
:)
എന്നും സ്നേഹത്തോടെ
ഉപാസന

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)