Friday, December 14, 2007

പുറക്കാടന്റെ ചില നുറുങ്ങകള്‍ക്കു

പുറക്കാടന്‍ -ന്റെ “ചില നുറുങ്ങക‍ള്‍‘’-ക്കിട്ട കമെന്റ്.


“ഒടുവില്‍ ബാക്കിയായത്‌ കരിഞ്ഞ യന്ത്ര ഭാഗങ്ങള്‍.“ഈ വരികളില്‍ ഒരു അസ്വഭാവികത നിഴലിടുന്നു..എന്റെ തോന്നലാവാം ..

നന്നായിട്ടുണ്ടു. ഭാവുകങ്ങള്‍‌.

ഇനി ഞാനും ചിലതു കുറിക്കട്ടെ?
മൌനം.: പറയാത്ത വാക്കുകളുടെ നിഘണ്ടു വാണു .
കൊതി:അനുഭവിക്കാനുള്ള കാത്തിരുപ്പാണു.
മോഹങ്ങള്‍‌:നൂല്‍ തുമ്പിനാല്‍ ഉയരം തേടുന്ന പട്ടമാണു.
അനിവാര്യത:ജനനത്തിനും മരണത്തിനും ഇടയിലെ നിമിഷാര്‍ധമാണു.
പ്രണയം:ആകാശത്തിന്റെയും,ആഴിയുടെയും നീലിമയാണു.
ഇടവേള:നിര്‍‌വ്വചനം കണ്ടു കിട്ടുന്നതിനിടയിലെസമയദൈര്‍ഘ്യമാണു.

4 comments:

Sapna Anu B.George said...

അഭിപ്രായം വേണ്ടന്നാണൊ, അതോ അതില്‍ വിശ്വസിക്കുന്നില്ലന്നാണോ?

രാജന്‍ വെങ്ങര said...

പ്രിയ സപ്ന അനു ബി. ജോര്‍ജ്ജ്,
തീര്‍‌ച്ചയായും വേണം.അതില്‍ വിശ്വസിക്കുന്നതു കൊണ്ടാണല്ലൊ ചെല്ലുന്ന ബ്ലോഗിലൊക്കെ ഞാന്‍ എന്റെതായ അഭിപ്രായങ്ങള്‍ രേഖപെടുത്തുന്നതും.നിങ്ങള്‍ക്കും പിന്നെ നിങ്ങളുടെ
വിലയേറിയ അഭിപ്രായത്തിനും എപ്പോഴും സ്വാഗതം.അതു തന്നെയായിരിക്കും എന്നെ ബ്ലൊഗില്‍ തുടരാന്‍ പ്രചോദിപ്പിക്കുന്നതും.
നന്ദി..
വീണ്ടും വരിക.

priyan said...

ഓരോ കമന്റുകള്‍ക്കും ലിങ്കുകൂടി കൊടുത്താല്‍ യഥാര്‍ത്ഥ കവിത/കഥ/കുറിപ്പ് കൂടി വായിക്കാമല്ലോ....:-)

രാജന്‍ വെങ്ങര said...

അഭിപ്രായങ്ങളും,വിമര്‍ശനങ്ങളും,സഹര്‍ഷം സ്വാഗതം ചെയ്യുന്നു.കമെന്റിലൂടെ പ്രതികരിക്കുമല്ലൊ.

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)