തേങ്ങയുടച്ചോണ്ടു തുടങ്ങുവാ പുതുവര്‍ഷം.!!
“വിഘ്നേശ്വേരാ...
വിഘ്നമേതുംകൂടാതെ തുണക്കണേ..
വിനായകാ നയിക്കണേ..
വിസ്ത്രുതമാമീ ബൂലോക വീഥിയില്‍
വിസ്മയമിതു ഞാന്‍ കാണുന്നു പലതും,
വിജ്ഞാനമതും,ചില വിദ്ദൂഷകരും
പിന്നെ ചില വിഡ്ഡിപരിഷകളും,
പോരിമ കാട്ടി വിലസുന്നു നൂനം.
കാത്തുകൊള്ളണേ ക്രുപാനിധേ.
നിന് കാരുണ്യവര്‍ഷം ചൊരിയേണ-
അടിയനില്‍ ഗജമുഖനേ ഗജാനനാ.
മസ്തകമതിലടിയന് ചാര്‍ത്തിടാം
നിത്യമസിന്ധൂരതിലകം പ്രഭോ.
ദര്ഭയുംകരിമ്പിന് തുണ്ടവും
മലരുമവിലിന് കൂമ്പാരവും
നിന് ത്രുപ്പാദപത്മങ്ങളി-
ലടിയന്‍ നേദിച്ചിടാം പ്രഭോ.
കാത്തടിയന്റെ അഴലിനെ
ഇല്ലായ്മ ചെയ്യണേ..
കരിമുഖനേ കാരുണ്യവാരിധേ.
നിന് കയ്യിലൊരു കമലമായി
വസിക്കുമാ ദേവി ,
ലക്ഷ്മിയവളുടെ കാരുണ്ണ്യമിവനി-
ലുമേകുവാന് ക്രുപയേകണേ
അക്ഷരദേവിസരസ്വതി
അരിയയുന്മാദമോടെ വസിപ്പതു
നിന്നരികിലെപ്പൊഴും!
ആനന്ദ ദായകാ,
അമ്മയവളുടെ ദര്‍ശന
പുണ്യമൊന്നിവനു നല്കിടാനാ
കൊമ്പിനാലൊന്നു ദിശ കാട്ടണേ.
ലമ്പോദരാ ദയാനിധേ..
പാരവാരമിവനതില്
പായയുലഞ്ഞ വഞ്ചിയില്‍
വാരിധി താണ്ടുവാന്‍ വന്നവന്,
പാതിവഴിയെത്തി നില്പ്പൂ ഞാന്‍
പരമേശ്വരപുത്രാനാം പ്രഭോ
പ്രളയമകറ്റി പിടിചേറ്റണേ
നിന് കരയിലുമിവനെ ,
പാര്‍വ്വതി പ്രിയനാം
പാപഹരസര്വ്വസിദ്ധി പ്രദായകാ.
സര്‍വ്വഗുണ സമ്പന്നന്
സര്‍വ്വ ഗണനായകന്
സുന്ദരന്‍,സുനന്ദിനിക്കു
സല്കലാധരന്.
നീയേ തുണ സര്‍വ്വേശ്വരാ.
“വക്രതുണ്ട മഹകായം
സൂര്യകോടി സമപ്രഭാ
നിര്‍വിഘ്നം കുരുമേ ദേവാ
സര്‍വ്വ് കര്യേഷു സര്‍വ്വധാ.”
8 comments:
സര്‍വ്വവിഘ്നഹരനായ മഹാഗണപതി സര്‍വ്വരേയും അനുഗ്രഹിക്കട്ടെ.
എല്ലാ പ്രാര്‍ഥനകളും ലോകത്തിനു നന്മ വരുത്തട്ടേ.. പുതുവത്സരാശംസകള്‍..
രാജന് ഭായ്...
ദീര്‍ഘായുസ്സ് നേരുന്നു
പുതുവല്സരാശംസകള്
നന്മകള് നേരുന്നു
വിഘ്നേശ്വരന് വിഘ്നങ്ങളെല്ലാം തീര്‍ക്കട്ടെ.
ആശംസകള്‍.
അടുത്ത നൂറിനു വേണ്ടി...
ആശംസകള്‍..
ബൂലോകത്തില്‍ തിരമാലകളെന്ന പോലെ
പോസ്റ്റുകള്‍ തോന്നട്ടെ കാലേ കാലേ
രാജെട്ടാ,ആയുരാരോഗ്യസുഖദുഖസ്മ്മിശ്രവര്ഷം നേരുന്നുഞാന്‍...ചില .....പ്പെട്ട ആളാണേ
പലവഴികളതില്‍ പ്രയാണം
തുടരുമെന് പ്രിയ തോഴരേ..
പറഞ്ഞ വാക്കിനും,
പറയാനിനി
ബാക്കിയാം വാക്കിനും,
പങ്കുവെക്കാനാവുമോ
നോവുകള്‍,നേരുകള്‍,
നീണ്ട രാത്രികള്‍
നിദ്രയില്‍ കാട്ടിയ കനവുകള്‍!
പ്രാണനില്‍ പ്രണയമായി,
മഞ്ഞു പോല്‍ പെയ്തിറങ്ങി
പാതിവഴി മറഞ്ഞ കാമിനി-
യവളുടെയോര്‍മ്മയില്‍
പകലുരുക്കിയ സ്വപ്നങ്ങളും,
പുലരിമാഞ്ഞാപകലിന്റെ
തീഷ്ണ രാഗങ്ങളില്‍,
ഉള്ളിലാളും വാക്കിന്റെ
തീച്ചൂടുപൊള്ളിച്ച
നെഞ്ചിന്റെ കുറുകലും ,
പങ്കുവെക്കാനാവുകില്‍
ധന്യനിവനും ധന്യരേ...
Post a Comment