Sunday, December 16, 2007

"ഉണരുന്ന നീതിപീഠം"-ഒരു കുറിപ്പ്

പകലിന്‍ വെളിച്ചമെത്രയുണ്ടായാലും,
തെളിഞ്ഞിടാമോ നിഴലിന്‍ നിറം?
ഇരുട്ടൊളിക്കും മൂലയിതു തെളിയാന്‍
‍കൊളുത്തണം വിളക്കല്ലാതെ വേറെന്തു?
മാറ്റുവാന്‍ ചട്ടങ്ങള്‍,
പൊട്ടിച്ചെറിയാന്‍ കൊളുത്തുകള്‍,
ഉയര്‍ത്തേണ്ടതു കരങ്ങളല്ലാതെ മറ്റെന്തു?
തീര്‍ക്കാന്‍ മറവുകളില്ലാത്ത ലോകം,
കുറവുകളില്ലാത്ത നീതി വേണം.
പൊളിക്കണമോരോന്നും
പുതു നാളിനൊത്തു,
തീര്‍ക്കണം
നീതി നവമായിനമുക്കായി.
മാ‍റ്റമിതു വേണംകരുത്തിനായി.
തിരുത്തു-മഭികാമ്യം
ജനം വെറുക്കുമെങ്കില്‍.
ഇതെഴുതുവാന്‍ പ്രേരകമായത് Poilkave എന്ന ബ്ലോഗിലെ "ഉണരുന്ന നീതിപീഠം"എന്ന കുറിപ്പാണു.

2 comments:

രാജന്‍ വെങ്ങര December 16, 2007 10:29:00 AM PST  

അഭിപ്രായങ്ങളും,വിമര്‍ശനങ്ങളും,സഹര്‍ഷം സ്വാഗതം ചെയ്യുന്നു.കമെന്റിലൂടെ പ്രതികരിക്കുമല്ലൊ.

purakkadan December 16, 2007 12:06:00 PM PST  

നന്നായിരിക്കുന്നു രാജേട്ടന്‍, വീണ്ടും ചിലതു ഓര്‍ത്ത്‌ പോകുന്നു ഈ വരികള്‍ വായിക്കുമ്പോള്‍, കഴിഞ്ഞയിടക്ക്‌ ദമ്മാം പള്ളിക്കൂടം നടത്തിയ ചര്‍ച്ചയും...

കലയുടെ രാഷ്ട്രീയം അല്ലെങ്കില്‍ കല/കവിത ആത്മാവിഷ്കാരത്തിനു വേണ്ടി മാത്രമാണോ??? ഇതു വായിക്കുമ്പോള്‍ എണ്റ്റെ അഭിപ്രായത്തില്‍ വീണ്ടും ഉറച്ച്‌ നില്‍ക്കുവാന്‍ തോന്നുന്നു, സാമൂഹികമായ ഇടപെടലുകള്‍ക്ക്‌ കൂടി വേണ്ടി ഉപയോഗിക്കേണ്ടവയാണ്‌ അത്‌....

കാലിക പ്രാധാന്യമുള്ള ഇത്തരം രചനകള്‍ താങ്കളില്‍ നിന്ന് ഇനിയുമിനിയും പ്രതീക്ഷിക്കട്ടെ.... സ്നേഹത്തോടെ,.

Labels

നിങ്ങളോട്...

പലവഴികളതില്‍ പ്രയാണംതുടരുമെന്‍ പ്രിയ തോഴരേ..
പറഞ്ഞ വാക്കിനും,
പറയാനിനി ബാക്കിയാം വാക്കിനും,
പങ്കുവെക്കാനാവുമോനോവുകള്‍,നേരുകള്‍,
നീണ്ട രാത്രികള്‍നിദ്രയില്‍ കാട്ടിയ കനവുകള്‍!
പ്രാണനില്‍ പ്രണയമായി,
മഞ്ഞു പോല്‍ പെയ്തിറങ്ങി
പാതിവഴി മറഞ്ഞ കാമിനി-
യവളുടെയോര്‍മ്മയില്‍
പകലുരുക്കിയ സ്വപ്നങ്ങളും,
പുലരിമാഞ്ഞാപകലിന്റെ
തീഷ്ണ രാഗങ്ങളില്‍,
ഉള്ളിലാളും വാക്കിന്റെ
തീച്ചൂടുപൊള്ളിച്ച നെഞ്ചിന്റെ കുറുകലും ,
പങ്കുവെക്കാനാവുകില്‍
‍ധന്യനിവനും ധന്യരേ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP