ആശയാലല്ലാമാശയത്താലല്ല,
അതിശയത്താലല്ലാഘോഷത്താലല്ലാ
ആനന്ദത്താലല്ലയുന്മാദത്താലല്ല.
ആത്മാവിനാലല്ലയാടുമീ ദേഹത്തിനാലല്ല
അകമിരിക്കുമറിവിന്‍ പൊരുളുമാലല്ല
അല്ലലറിയാതെയൂട്ടിയയമ്മയാലല്ല
ആവലാതി കൂടാതെയെന്നുമന്നമേകിയ
അഛ്ച്ചന്റെയാ നല്ല തണലിനാലല്ല
അറിവിനാദ്യാക്ഷരമോതിപകര്‍ന്നു
അജ്ഞതമാറ്റിയ ഗുരുവിനാലല്ല
അടുത്തുള്ളൊരനുജനാനല്ല.
ആദ്യാനുരാഗത്തിന്‍ നിറവിനാലല്ല
അന്‍പേറെ പകര്‍ന്ന പാതിയാലല്ല.
അത്താണിയായിക്കണ്ട മകനുമാലല്ല
അഴകതിലരുമയാം മകളുമാലല്ല
ആശയറ്റൊരാ അനാഥനാലല്ല
ആളുകളേറെയുള്ളാരാത്മമിത്രത്തിനാലല്ല.
അകലെയിരിക്കുമാതാരത്തിനാലല്ല
അന്തമില്ലാത്തൊരാകാശത്തിനാലല്ല,
ആഴമേറിപരന്നൊരാ ആഴിയാലല്ല,
അറിവതു ദൈവത്തെ
ആയുധത്താലെത്രേയെന്നതു ഇന്നിന്‍ നീതിയൊ?
ഈ കവിതക്കു പ്രചോദനം ലഭിച്ചതു മോഹന്‍ പുത്തന്‍ചിറ MOHAN PUTHENCHIRA യുടെ "ദൈവങ്ങള്‍" എന്ന കവിതയില്‍ നിന്നാണു.
1 comment:
nice lines
Post a Comment