Wednesday, December 19, 2007

ചില വര്‍ത്താനങ്ങള്‍..

വേലിത്തലപ്പിനു മുകളിലൂടെ തലയുയര്‍ത്തിയപ്പോള്‍ ദേവേടത്തി കണ്ടതു കുറെ നാളുകളായി കാണതിരുന്ന കണ്ണേട്ടനെയായിരുന്നു.മറ്റ്, ഈ വഴിയൊക്കെ വല്ലപ്പോഴെങ്കിലും പോകാറുണ്ടായിരുന്ന കണ്ണേട്ടന്‍ ഈയിടെയാ‍യി ഇതിലൂടെയൊന്നും പോകാറെ ഇല്ലല്ലൊ.ഇന്നെന്താണു ഈ വഴി എന്നലോചനയാണു ദേവേടത്തി കണ്ണേട്ടനോടു കുശലം ചോദിച്ചതു.
ദേവേടത്തി: നിങ്ങേടത്താക്കാന്നു..?
കണ്ണേട്ടന്‍: ഒഹ്.. ദേവിയ്യാ.. നീ ഈടണ്ടായിനാ.. സുഹംതന്നെല്ലെ..ഞാനൊന്നാ മുട്ടത്താസ്പത്രി വരെ ഒന്നു പുവ്വാ..
എന്നാന്നിപ്പം ആസ്പത്രി പോയിറ്റ്..സുഖൊല്ലെ..
സൂക്കേട് എനിക്കല്ലപ്പാ..ന്റെ മോനാ..
ഉം.. ഓനെന്നാന്നു...?
ഓന്‍ എത്രനാളായി കിടക്കന്‍ തൊടങ്ങീറ്റ്.. നീയറിഞിറ്റ്ലാ..?
ഓന്‍ ബസ്സിന്നു വീണീറ്റ്..ഇപ്പം രണ്ടു മാസായില്ലെ..കാലിനു പ്ലാസ്റ്ററിട്ടിറ്റാ ഇല്ലെ.അതിന്നു എടുക്കാന്നു പറഞ്ഞിനു.അപ്പൊ ആ കമ്പൊണ്ടറെ ഒന്നു കൂട്ടിക്കൊണ്ട്രാന്‍ പൊവ്വാ..
ഇതെപ്പാന്ന് .. ആരും പറേന്നു കേട്ടിറ്റാലാലാ..നല്ലോണോണ്ടാ..എങ്ങിനാപ്പാ..?
എന്ന് ആന്നാ പറേണ്ട്.. സമയം ദോഷംന്ന് അല്ലാണ്ടു എന്താ പറയ്യാ..
ഓന്‍ കോളെജിന്നു ബെരുമ്പാപ്പാ.. എന്നാന്നു..കേറീയ്യെടുക്ക്ന്നു ബീണിന് ന്നാ.. എറങ്ങുമ്പം ബീണിന് ന്നാ എന്തൊല്ലോ പറെന്നുണ്ട്..ആരിക്കറിയാം..ഇപ്പം കണ്ടാല് എല്ലെ നമ്മക്കിപ്പം പറെയാന്‍ പറ്റൂ..
ഒ.. അതാന്നു നിങ്ങളെ ഇങ്ങോട്ടൊന്നും കാണാഞ്ഞെ.. ഞാനും വിചാരിചു ..മറ്റിങ്ങോട്ടെല്ലാം കാണുന്ന
ആളു ഇപ്പേടപ്പാ പോയിനു..?കാണുന്നെയില്ലല്ലാ..?...ഇതാ‍ന്നു! ഇപ്പത്രല്ലെ അറീന്നു.എന്നിറ്റു ഇപ്പെങ്ങെനെണ്ടു..?
ഇപ്പെങ്ങെനെണ്ടു.. ഒരു വക നടക്കാം.. രണ്ടു മാസായില്ലെ. ഒരെ കെടപ്പായിറ്റ്..
ഒനെ കൊണ്ടേന്നെല്ലെ ഞാന്‍ ബുദ്ധിമുട്ടിയെ..വെറെ ആരുണ്ടു..
തുടരും....

5 comments:

ശ്രീ said...

ഹ ഹ... കണ്ണൂര്‍‌-കോഴിക്കോട് വര്‍‌ത്താനങ്ങള്‍‌, അല്ലേ മാഷേ?

ആദ്യമൊക്കെ അവിടെയുള്ള സുഹൃത്തുക്കളോട് സംസാരിച്ചു മനസ്സിലാക്കാന്‍‌ കുറച്ചു ബുദ്ധിമുട്ടിയിരുന്നു, ഇപ്പോ ഓക്കെ ആയി.
:)

നവരുചിയന്‍ said...

ഹി ഹി ഇതു ഞാന്‍ പണ്ടു കണ്ണൂര്‍ പോയ പോലെ ആയല്ലോ ..
അവിടെ തെയ്യം കാണാന്‍ പോയി .. പക്ഷെ കറങ്ങി പോയി മാഷെ , ഏതോ പുറം നാട്ടില്‍ ചെന്ന പോലെ ആരുന്നു . ഇപ്പം ശെരി ആയി വരുന്നു . ഒരു കണ്ണൂര്‍ കാരന്‍ ഉണ്ടേ കൂട്ടിന് ....

കാര്‍വര്‍ണം said...

ഇതെല്ലാം വായിച്ച് എന്തലോ ആയീട്ടാ. എന്തേ വൈകീനി. അടുത്തത് വേഗം പോന്നോട്ട്റ്റാ.

രാജന്‍ വെങ്ങര said...

ഞാന്‍ നടന്ന വഴികള്‍,വഴിയിടകളില്‍, ചെറു ലോഹ്യത്തില്‍ തുടങ്ങി,ജീവിത കഥയുടെ പുറമ്പൊരുള്‍ ചികഞ്ഞു കേറി പയ്യാരങ്ങളും,പരിഭവങ്ങളുംപങ്കുവെച്ച,സ്നേഹത്തിന്റെ ഒരു പാടു മുഖങ്ങള്‍..ഞാനവയെ കഥപാത്രങ്ങളാക്കനൊരുങ്ങുകയല്ല.ആ ജീവിതങ്ങളിലൂടെ ഒനു കയറിയിറങ്ങാന്‍ ഒരുമ്പെടുകയാണു.
ഞങ്ങള്‍ കണ്ണൂര് കാരുടെ സംസാരത്തിന്നു (നാട്ടിന്‍ പുറത്തെ)ഒരു അയഞ്ഞ താളം ഉണ്ടു.ആ തളം മനസ്സിലെത്തിയാല്‍ വയന കുറച്ചു കൂടി എളുപ്പമാവും.
അഭിപ്രായങ്ങള്‍ മുടങ്ങാതെ അറിയിക്കുമല്ലോ..
സ്നേഹപൂര്‍വ്വം..

Rajesh said...

ഏത് കോളേജാണപ്പാ ആട ഉള്ളത്..നിങ്ങ മാടായിക്കോളേജിനെ പറ്റീറ്റണാ പറഞ്ഞത് ?

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)