Saturday, December 1, 2007

അല്‍പ്പ മാത്ര ക്ഷമിക്കുക..

വരിക,
വന്നൊന്നു എത്തി നോക്കിയെങ്കിലും പോവുക..
പോകുന്നതിന്‍ മുന്പു,
കുറിക്ക രണ്ടു വാക്കെങ്കിലും.
ആളറിഞ്ഞീടുവാനെന്‍
‍ആല്‍മഗതങ്ങളൊക്കെയും
ആലോചനയേതുമില്ലതെയ-
ണിനിരത്തുന്നിവിടെ.
അക്ഷരങ്ങള്‍
‍അലങ്കോലമാകുന്നുണ്ട-
വിടവിടെയെങ്കിലും
അജ്‌ഞതയല്ലിതു,
വഴങ്ങാത്തതെന്‍
കരചാതുര്യമെന്നോര്‍ത്തു
അല്‍പ്പ മാത്ര ക്ഷമിക്കുക..
അജ്‌ഞാതരാം
എന്‍ കൂട്ടുകാരെ.

4 comments:

ഏ.ആര്‍. നജീം said...

അത്രവലിയ അക്ഷരതെറ്റൊന്നും ഇല്ലാട്ടോ.. ദേ രണ്ട് മൂന്ന് വാക്കുകള്‍ കുറിച്ചിരിക്കുന്നു
ആല്‍‌മഗതമാണൊ ആത്മഗതമാണോ ഒരു സംശയം ചോദിച്ചുവെന്നേയുള്ളൂ


:)

ശ്രീലാല്‍ said...

രായാട്ടാ, പൂരക്കടവ് എന്ന പേരിനു ചേരുന്നില്ലട്ടാ ചിത്രം...

രാജന്‍ വെങ്ങര said...

പ്രിയ ശ്രീ...,
ബന്നിറ്റ് രണ്ടു വാക്ക് നൊടിഞ്ഞതിനു സന്തോശായിട്ടാ..
പൂരക്കടവു എന്ന പ്രയോഗത്തിനു പിന്നില്‍ ചില പ്രേരകങ്ങള്‍ ഉണ്ടു.
നമ്മുടെ നാട്ടീലെ പ്രധാന ഉല്‍സവം മാടായി ഭടുകുന്ത ശിവക്ഷേത്രത്തിലെ പൂരംകുളി മഹോല്‍സവമാണു. അവിടെ ഒരു തടാകമുണ്ടു. സംഗതി പ്രക്രുത്യാ ഉള്ള കുളമാണെങ്കിലും, ഞങ്ങളതിനെ
ഭടുകുന്ന പുഴ എന്നാണു വിളിക്കാറു.(അതിനും കാരണമുണ്ടു)


അങ്ങിനെ വരുമ്പോള്‍ അതിന്റെ കരയില്‍ അരങ്ങേറുന്ന
പൂരോല്‍സവം (ഫെബ്രുവരി-മാര്‍ച്ചു മാസം) ചെന്നു കാണാനും പൂര ചന്തയില്‍ വച്ച് ചട്ടീം കലോം മരചെരാപ്പിലയും(ചിരവ),ചൂതു മാച്ചീം(ചൂലു) തടുപ്പേം,മൊറോം(മുറം)ചെരാക്കത്തീം,(അടുക്കള കത്തി)എന്ന് വേണ്ട ഒരു വര്‍ഷത്തേക്കു വേണ്ടുന്ന എല്ലാത്തരം സാധനങ്ങള്‍ വാങ്ങാനും അന്നേദിവസം പോകുന്നതിനു,ഞങ്ങള്‍ വെങ്ങരക്കാര്‍ ചോദിക്കുന്നതു, പൂര ക്കടവത്തു പോന്നില്ലേ എന്നാണു.
പക്ഷെ പൂരം കഴിഞ്ഞാല്‍ ,ആ സ്ഥലത്തിനു,പൂരക്കടവ് എന്നു പറയാറുമില്ല.
അതു വെറും ഭടുകുന്ത പൊയെം (പുഴ),മടായി പാറെം ആവും.

ആ ഒരു നൊള്‍സ്റ്റാള്‍ജിക് ഫീല്‍ ആണു ഈ പേരിനു ആധാരം.
പിന്നെ ഫോട്ടൊ ,കുറെ തിരഞ്ഞു നല്ലൊരു റ്റെംപ്ലേറ്റിനായി.
കിട്ടാതെ വന്നപ്പോള്‍ ഇതിട്ടു എന്നേയുള്ളൂ.
നല്ലേന്തെങ്കിലും ഇണ്ടാപ്പാ നിന്റടക്ക?ഇടാല അതു.(കൊള്ളവുന്ന വെറെ വല്ലതും ഉണ്ടോ നിന്റെ കയ്യില്‍,അതു ഇടാം എന്നു)
അധികം നീട്ടുന്നില്ല. വീണ്ടൂം കാണൂലോ.
പിന്നെ ആ രായാട്ടാ വിളിക്കു പ്രത്യകം നന്ദി ട്ടാ....
സ്നേഹപൂര്‍വ്വം രാജന്‍.

കാര്‍വര്‍ണം said...

ഏ രായേട്ടാ ഇങ്ങളെ പിന്നെന്താ വിളിക്കാ. അപ്പൊ മാടായിക്കാരനാല്ലെ. ഒരു റിക്വൊസ്റ്റ്. മ്മടെ മാടായിക്കാവിനെപ്പറ്റി ഒന്നു പറേപ്പാ ബൂലോഗരോക്കെ അറീട്ടന്നെ. ചില പത്രങ്ങളില്‍ വന്നിരുന്നവ ഒക്കെ വായിച്ചിരുന്നു. എന്നാലും ഒരു നാട്ടുകാരനെഴുതുമ്പോല്‍ കൂടുതല്‍ രസകരമായിരിക്കും.
തടാകവും കുന്നിന്‍ പൂറത്ത് പ്രക്രിതി ഒരുക്കുന്ന പൂക്കളവും കണ്ടിട്ടുണ്ട് . ചിത്രങ്ങല്‍ ഇല്ല. എന്നെ ഏറെ ആകര്‍ഷിച്ചിട്ടുള്ളത് വലിയ ആമ്പല്‍ പൂക്കള്‍ നിറയെ പൂത്തു നില്‍ക്കുന്ന പാടങ്ങളാണ്‍. ഇതെക്കെ നിങ്ങളുടെ നാടിനു മാത്രം സ്വന്തമാണെന്നു തോന്നുന്നു. നാട്ടുകാര്‍ക്കും.

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)