"വെയിലാറിയല്ലോ,
പതുക്കെയെത്തിടുന്നീ
തുടുത്ത സന്ധ്യയും
നീ വരൂ
നമുക്കീകോലായ
പടിമേലിരുന്നു,
പറയാം പഴംങ്കഥ!
പണിയെല്ലാമൊതുങ്ങിയില്ലേ?
ഇനിവരൂ.
നീയെന്നരികിലിരിക്കൂ॥
ചുരുട്ടിച്ചാരിവച്ചൊരാ
പായയിതൊന്നുനീര്‍ത്തിടാമി-
പ്പാനൂസുംഎണ്ണയിട്ടുതിരിയിടാം
നിലാവെത്തുംവരേക്കു-
മിവന്‍മുനിഞ്ഞു കത്തും!
നീ വരൂ॥
മുറുക്കിന്റെ ചെല്ലവുമെടുത്തോളൂ॥
പണിത്തളര്‍ച്ചയാറ്റിപറഞ്ഞിരിക്കാം വല്ലതും।
നീ വരൂ॥
മുറ്റത്തുമ്പിനപ്പുറം പൂത്തമുല്ലക്കൊടി-
ക്കരികിലെത്തി നിലാവിന്‍
പാല്‍വെളിച്ചം!
നീ വരൂ॥