Friday, November 14, 2008

സ്മാരകങ്ങള്‍

ചില ചിത്രങ്ങലുണ്ടു,
ചുമരടര്‍ന്നിറങ്ങിയാലും
മാഞ്ഞു പോകാത്തവ.
കാലത്തിന്‍
പായലുകള്‍ക്ക്
കീഴ്പെടുത്താനാവതെ
പ്രജ്ഞയുടെ
പ്രതലങ്ങളിലതു
പടര്‍ന്നുകിടക്കും।
വെറുത്ത പകലിന്റെയും,
നിദ്രയെഴാത്ത നിശയുടെയും
ബാക്കിപത്രമായി
നോവുമോര്‍മ്മയുടെ
നോക്ക് കുത്തിയായി,
മനസ്സിനുമ്മറപടിമേല്‍
അതു കെട്ടഴിഞ്ഞു
ഞാന്നു കിടക്കും।

പൂര്‍ണ്ണ വിരാമചിഹ്ന്നം.

പൂര്‍ണവിരാമചിഹ്ന്നം തേടുന്ന ഒരു വരിയാണു ഞാന്‍,

നിറയെ അക്ഷര തെറ്റുകളുള്ള

വ്യാകരണപിശകിലുടക്കിയ ഒരു വരി।

അര്‍ദ്ധ വിരാമചിഹ്ന്നങ്ങളിലുടക്കി

നിശ്വാസമുതിര്‍ത്തിട്ടുണ്ടെങ്കിലും,

ഉടനെയര്‍ഥമതറിയാന്‍ കുതറി നീങ്ങിയ ഒരു വരി.

ആരോ പറഞ്ഞ വാക്കായി ഉദ്ധരണി

ചിഹ്ന്നത്തില്‍ കുരുങ്ങി പോയ ഒരു വരി।

പൊടുന്നനെ പൊട്ടിവീണയാശ്ചര്യ ചിഹന്നത്തിലന്തം വിട്ടൊരു വരി।

സ്നേഹത്തിനും,കാമത്തിനും മുന്നില്‍

പകച്ചു കുത്തിവീണ

പേടിപ്പിക്കുന്ന ചോദ്യചിഹ്ന്നവും പേറി,

കര്‍മ്മത്തിന്റെയും കര്‍ത്തവ്യത്തിന്റെയും

അര്‍ഥമറിയാവാക്കിന്റെ കൊളുത്തിലുടക്കി നീളുന്ന

ഒരു വരി।

അനിവാര്യമകേണ്ട പൂര്‍ണ വിരാമം തേടിയിടറുന്ന ഒരു വരി.

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)