കാണുന്നിടത്തൊക്കെ നീയാണു।
കണ്ണിനു കൌതുകമായതിലെല്ലാം നീയാണു,
കനവിലും നിനവിലും നീയാണു,
അരികിലെങ്ങാനും കരിവള കിലുങ്ങുകിൽ,
ഒരു പുഷ്പ ഗന്ധമിളംകാറ്റിലുയാടിവന്നെകിൽ,
നിറയുന്നു നീ മാത്രം,അരിലില്ല്ലെങ്കിലും!
നിരങ്ങി നീങ്ങുമീ നീരജവർഷബിന്ദുക്കളിൽ
നിറയുന്നു നീ മാരിവില്ലിൻ പ്രഭയായി,
അകലെയാണെങ്കിലുമരികിലാണൂ,
നീ നിത്യമെൻ വസന്തമായി!
കാതിനിംബമുള്ളൊരു ഗാനശകൽമിന്നിതു
മൻസ്സില്ലുണരുംബോളതിനു
പല്ലവി നിൻ സ്വരസൌമ്യമോ?
നനുത്ത പട്ടിലെൻ കൈയുരസ്സുംബോൾ
അറിയതെ നിൻ മ്രുദു കരപല്ലവ
ഭംഗിയെന്നുള്ളിലുണരുന്നു।!
എന്നിലെവിടെയാണൂ നീയെന്നെ-
നിക്കറിയില്ല നിശ്ചയം!
അകമേ പുറമേ നീയാണു
തികവായുള്ളതെന്നറിയുന്നുത്ന്നിശ്ചയം!
കുളിരലതഴുകിയ പുലരി
യിലൊളിചിന്നിയെത്തുമരുണ
കിരണങ്ങളെഴുതുന്നു,
പുഴയിലോളങ്ങളിൽ പുതിയ
പ്രണയകാവ്യമതു നിന്നെയോർത്തോ?
നേർത്ത നിലാവലയാശയൊടെ പൂശിയ
പാലപൂവിൻ സുഗന്ധവുമിന്ന്
നിന്നെയോർത്തോ?
അരികിലില്ല നീയെങ്കിലും
അകലെയാണു നീയെങ്കിലും,
അകമേയാനന്തമായി,
അഴലകറ്റുമീണമായുള്ളതു
നീ മാത്രം,നീ മാത്രം.!!