Wednesday, October 15, 2008

തിരയും തീരവും.

ഓര്‍മ്മകളുടെ കടലില്‍ നിന്നും നീ ഒരു വന്‍ തിരയായി ഉയരുന്നു।

ആര്‍ത്തലച്ചെത്തി അതു മനസ്സിന്‍ കരയില്‍,

നോവിന്‍ നുര പടര്‍ത്തി,

പല പാടു തീര്‍ത്തിറങ്ങിയകലുന്നു।

കല്‍കെട്ടുകളില്ലയീ കരയില്‍,

പലവുരു നീ തകര്‍ത്ത മണ്തിട്ട മാത്രം!

തട്ടടര്‍ന്ന മണല്‍ തരിമേലിപ്പൊഴും മയാതെ

മറയാതെ തെളിഞ്ഞിരിപ്പുണ്ടു ചിത്രങ്ങളവ,

പല കൈകളാല്‍ മാ‍യ്ക്കാനായി മാത്രമോ

നീയീ തീരമണയുന്നതിപ്പോഴും!

വരിക,

വന്നാര്‍ത്തലച്ചീ തീരമിതിലിനിയും,

പടരുക,നിന്നിലലിഞ്ഞിളകി,

വെറുമൊരു മണ്തരിയായമര്‍ന്നടിയുന്നതാണെനിക്കിഷ്ടം।

Malayalam Type

Type in Malayalam (Press Ctrl+g to toggle between English and Malayalam)