Saturday, August 2, 2008

ഒരു തിരിഞ്ഞു നോട്ടം.

വിടപറഞ്ഞിറങ്ങി
പിരിഞ്ഞില്ല,
കൈ വീശിപറഞ്ഞകന്നില്ല,
കണ്ണീരിന്‍ കണ്ണടചില്ലില്‍
തെളിഞ്ഞതു നോവിന്‍
‍നേര്‍ത്ത പാടമാത്രം.
പടിയിറങ്ങി
പോയതുമകലെയല്ല
പതിവായികാണുമെങ്കിലും,
പറയാന്‍ വാക്കുമതികമില്ല.
പറഞ്ഞ വാക്കിനുമില്ലര്‍ഥം
വ്യര്‍ഥമാണിനി നോട്ടവും,
മിഴിതിരിക്കാം
വഴിയിലെത്തുകില്‍,
വഴിപിരിഞ്ഞകലാന്‍
വിധിക്കപെട്ടവര്‍ നാം

Labels

നിങ്ങളോട്...

പലവഴികളതില്‍ പ്രയാണംതുടരുമെന്‍ പ്രിയ തോഴരേ..
പറഞ്ഞ വാക്കിനും,
പറയാനിനി ബാക്കിയാം വാക്കിനും,
പങ്കുവെക്കാനാവുമോനോവുകള്‍,നേരുകള്‍,
നീണ്ട രാത്രികള്‍നിദ്രയില്‍ കാട്ടിയ കനവുകള്‍!
പ്രാണനില്‍ പ്രണയമായി,
മഞ്ഞു പോല്‍ പെയ്തിറങ്ങി
പാതിവഴി മറഞ്ഞ കാമിനി-
യവളുടെയോര്‍മ്മയില്‍
പകലുരുക്കിയ സ്വപ്നങ്ങളും,
പുലരിമാഞ്ഞാപകലിന്റെ
തീഷ്ണ രാഗങ്ങളില്‍,
ഉള്ളിലാളും വാക്കിന്റെ
തീച്ചൂടുപൊള്ളിച്ച നെഞ്ചിന്റെ കുറുകലും ,
പങ്കുവെക്കാനാവുകില്‍
‍ധന്യനിവനും ധന്യരേ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP